പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.പി. മുഹമ്മദ് ആക്കോടിന് വാഴക്കാട് വെൽഫെയർ സെന്ററിന്റെ ഉപഹാരം
മുജീബ് കളത്തിൽ നൽകുന്നു
ദമ്മാം: വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ ദമ്മാം വാഴക്കാട് വെൽഫെയർ സെന്റർ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖോബാർ നെസ്റ്റോ ഹാളിൽ നടന്ന സംഗമത്തിൽ കുടുംബിനികളും കുട്ടികളുമടക്കം നൂറോളം വാഴക്കാട്ടുകാർ പങ്കെടുത്തു.
33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സജീവ പ്രവർത്തകൻ പി.പി. മുഹമ്മദ് ആക്കോടിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. രക്ഷാധികാരി മുജീബ് കളത്തിൽ ഉപഹാരം കൈമാറി. പി.ടി. അഷ്റഫ്, ടി.കെ. ഹസ്സൻ, പി.കെ. ഹമീദ് എന്നിവർ സംസാരിച്ചു.
ട്രഷറർ യാസർ തിരുവാലൂർ, ടി.കെ. ഷാഹിർ, ജാവിഷ് അഹമ്മദ്, അഫ്താബ്, ഒ.കെ. ഫവാസ്, അനീസ് മധുരകുഴി, എ.പി. മുസ്തഫ, ടി.കെ. ഷിജിൽ, ഉനൈസ്, ഷാഫി വാഴക്കാട്, എം.പി. ഫറഫുദ്ദീൻ, ഷാമിൽ, സബീഹ്, റഹ്മത്ത്, സിദ്ദീഖുൽ അക്ബർ എന്നിവർ നേതൃത്വം നൽകി. ഷബീർ ആക്കോട് സ്വാഗതവും ടി.കെ. ഷാഹിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.