റിയാദ്: സ്ത്രീകളുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പു വരുത്തുന്നതിെൻറ ഭാഗമായി പീഡന വിരുദ്ധ നിയമം തയാറാക്കാന്‍ ആഭ്യന്തര മന്ത്രിയോട് സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. മാനസിക, ശാരീരിക പീഡനം, ശല്യം ചെയ്യല്‍ എന്നിവക്കെതിരായ നിയമത്തിെൻറ കരട് രണ്ട് മാസത്തിനകം തയാറാക്കി സമര്‍പ്പിക്കനാണ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദിനോട് രാജാവ് ആവശ്യപ്പെട്ടത്.
സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇത്തരം നിയമം പുതുതായി തയാറാക്കുന്നത്. വ്യക്തി, കുടുംബം എന്നിവക്കെതിരെയുള്ള എല്ലാ വിധത്തിലുള്ള പീഡനവും ശല്യം ചെയ്യലും മതപരമായും സാംസ്കാരികമായും തെറ്റാണെന്നതിനാല്‍ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാനാണ് നിയമ നിര്‍മാണത്തിലൂടെ രാഷ്ട്രം ഉദ്ദേശിക്കുന്നത്. സമൂഹത്തിെൻറ കെട്ടുറപ്പിന് പുതിയ നിയമം സഹായകമാവും.
നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനെക്കുറിച്ചും കരടില്‍ പരാമര്‍ശമുണ്ടായിരിക്കും. വ്യക്തി, സമൂഹ മര്യാദകള്‍ പാലിക്കുന്നതിനും മാന്യമായി ജീവിക്കുന്നവര്‍ക്ക് പ്രയാസ രഹിതമായി സാധാരണ ജീവിതം നയിക്കാനുമാണ് പുതിയ നിയമനിര്‍മാണം സഹായകമാവുക. പൊതു സുരക്ഷ, പൊലീസ്, ട്രാഫിക് എന്നീ വകുപ്പുകളുടെ കൂടി ഉത്തരവാദിത്തമുള്ള ആഭ്യന്തര മന്ത്രാലയം സമര്‍പ്പിക്കുന്ന കരടിന് ഉന്നതസഭയുടെയോ മന്ത്രിസഭയുടെയോ അംഗീകാരം ലഭിച്ചതിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരിക. ആഭ്യന്തരത്തിന് പുറമെ ബന്ധപ്പെട്ട ഇതര മന്ത്രാലയങ്ങളുടെ കൂടി സഹകരണത്തോടെയാണ് കരട് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.