ജിദ്ദ: കലാകായിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ജിദ്ദയിൽ നാലു പതിറ്റാണ്ടിെൻറ കർമനിരതമായ പ്രവാസം മതിയാക്കി മടങ്ങുന്ന വി.കെ. റഊഫിന് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം യാത്രയയപ്പ് നൽകി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈനായാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെ.എം. ശരീഫ് കുഞ്ഞ്, സി.വി. അബൂബക്കർ കോയ, പി.എം.എ. ജലീൽ, കുഞ്ഞാവുട്ടി എ. ഖാദർ, ഹമീദ് പന്തല്ലൂർ, മുസ്തഫ തറയിൽ, സമദ് കിണാശ്ശേരി, കെ.പി.എം. സക്കീർ, വി.പി. മുസ്തഫ, ഷിബു തിരുവനന്തപുരം, കെ.ടി.എ. മുനീർ, റഹീം ഒതുക്കങ്ങൽ, സഫറുല്ല മുല്ലോളി, കിസ്മത്ത് മമ്പാട്, പി.പി. റഹീം, അബ്ബാസ് ചെമ്പൻ, സിറാജ് മുഹിയിദ്ദീൻ, കെ.പി. അബ്ദുൽ സലാം, അബ്ദുൽ മജീദ് നഹ, ഉബൈദ് തങ്ങൾ, അസീസ് പറപ്പൂർ, റഷീദ് കൊളത്തറ, നൗഷാദ് അടൂർ, ഇസ്മാഇൗൽ കല്ലായി, അലി തേക്കുതോട്, ഷിഹാബുദ്ദീൻ എണ്ണപ്പാടം, സുന്ദർ, നാസർ വേങ്ങര, എ.കെ. സൈതലവി, ഇബ്രാഹിം പാപ്പറ്റ, ശ്രീജിത്ത് കണ്ണൂർ, ഷറഫു കാളികാവ്, അബ്ദുൽ കരീം, മുസ്തഫ കോഴിശേരി, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, സത്താർ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്. ബഷീർ സ്വാഗതവും ബഷീർ മമ്പാട് നന്ദിയും പറഞ്ഞു. മാമദു പൊന്നാനി, സൈനുൽ ആബിദീൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.