കഴിഞ്ഞകാലങ്ങളിൽ വാർഡുകളിൽ ജയിക്കുകയും എന്നാൽ, വികസനം നടത്താതെ ഗവൺമെൻറ് ഫണ്ടുകൾ പാർട്ടി വളർത്താനും ഉപയോഗിക്കാതെ പാഴാക്കുകയും ചെയ്ത വാർഡുകളിൽ വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യത്തിനാണ് നാടിെൻറ വികസനം ആഗ്രഹിക്കുന്നവർ വോട്ട് ചെയ്യേണ്ടത്. എസ്.ഡി.പി.െഎ വിവേചനമില്ലാത്ത വികസനത്തിനാണ് വോട്ട് ചോദിക്കുന്നത്. 2010ൽ ആദ്യമായി ജനവിധി തേടുമ്പോൾ ഒമ്പതു വാർഡുകളിലാണ് ജയിച്ചതെങ്കിൽ 2015ൽ കൊല്ലം കോർപറേഷനിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും ചില പഞ്ചായത്തുകളിലുമടക്കം 49 വാർഡ് മെംബർമാർ പാർട്ടിക്ക് ഉണ്ടായി. ഇടതുവലത് മുന്നണികൾ വിജയിച്ച, എന്നാൽ വികസനം എത്താത്ത പ്രദേശങ്ങളായിരുന്നു ഇൗ 49 വാർഡുകൾ. അവിടെയാണ് എസ്.ഡി.പി.ഐ വിജയിച്ചത്. ഈ വാർഡുകളിൽ പിന്നീടുണ്ടായ വികസന പ്രവർത്തനങ്ങൾ സമീപവാർഡുകളിലും പഞ്ചായത്തുകളിലുമൊക്കെ തന്നെ ചർച്ചയായിട്ടുണ്ട്.
രാജ്യത്തെ മൊത്തത്തിൽ ഗ്രസിച്ചിരിക്കുന്ന ഫാഷിസത്തെ കൃത്യമായ രീതിയിൽ പ്രതിരോധിക്കുന്നതിൽ ഇടതുവലത് മുന്നണികൾ പരാജയപ്പെട്ടിരിക്കുകയാണ്. സി.എ.എ- എൻ.ആർ.സി പോലെയുള്ള ദേശവിരുദ്ധ നിയമങ്ങൾ ഉണ്ടാക്കിയപ്പോൾ പ്രതികരിക്കാൻ മുന്നിൽ നിന്നത് എസ്.ഡി.പി.ഐ ആയിരുന്നു. ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങളിലും പാർട്ടി പങ്കാളിയാെണന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
കേരള രാഷ്ട്രീയത്തിൽ ഇടതു-വലത് മുന്നന്നികൾ നടത്തിയ അഴിമതിക്കഥകൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. സ്വർണക്കടത്ത്, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളും പ്രളയഫണ്ട് തട്ടിപ്പ് മുതൽ ലൈഫ് മിഷൻ വരെയുള്ള അഴിമതിക്കേസുകൾ ഇടത് മുന്നണിയെ ജനങ്ങളിൽ നിന്നും അകറ്റിയിരിക്കുന്നു. കേരളചരിത്രത്തിലെ തന്നെ കഴിവുകെട്ട ആഭ്യന്തരമന്ത്രിയായി പിണറായി വിജയൻ മാറിക്കഴിഞ്ഞിരിക്കുന്നു.
ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് കേസിലെ അറസ്റ്റും പുതിയതായി ചുമതലയേറ്റ പാർട്ടി സെക്രട്ടറിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുമൊക്കെ തന്നെ ഇടതു മുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.എമ്മിനെ വേട്ടയാടുന്നുണ്ട്. ബാർക്കോഴ കേസിൽ ഉൾപ്പെട്ട കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയിൽ എത്തിയതോടെ അവരുടെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീണു.
യു.ഡി.എഫ് ഭരണകാലത്തെ അഴിമതിയുടെ ഭാഗമായി മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്തതും കെ.എം. ഷാജി, എം.സി. ഖമറുദ്ദീൻ പോലെയുള്ള നേതാക്കൾക്കെതിരേയുള്ള കേസും അന്വേഷണവുമൊക്കെ ജനങ്ങൾക്ക് വലതുമുന്നണിയോടുള്ള ആഭിമുഖ്യം ഇല്ലാതാകും. പല പഞ്ചായത്തിലും ഇടതുവലത് മുന്നണികൾ തരാതരം പോലെ ബി.ജെ.പിയുമായി കൂട്ടുകൂടുന്നതും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതും ഫാഷിസത്തെ എതിർക്കുന്നതിൽ ഇരുമുന്നണികൾക്കും നിലപാടില്ല എന്നു തെളിയിക്കുന്നതാണ്. ഇടതു-വലത് മുന്നണികൾക്ക് ഇക്കാലമത്രയും ചെയ്യാൻ കഴിയാതിരുന്ന, ജനങ്ങളുടെ സ്വപ്ന പദ്ധതികളാണ് എസ്.ഡി.പി.െഎ പല വാർഡുകളിലും നടപ്പാക്കിയത്. അഴിമതിയില്ലാത്ത, വിവേചനമില്ലാത്ത വികസനത്തിനാകട്ടെ വോട്ടുകൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.