റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സംസ്ഥാന സര്‍ക്കാറിെൻറ ധിക്കാരപരമായ നടപടിക്കെതിരെ സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) സൗദി നാഷനല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദൈവിക പ്രീതിക്ക് മുന്‍ഗാമികള്‍ വിവിധ മതധര്‍മ സ്ഥാപനങ്ങളുടെ പേരില്‍ വഖഫ് ചെയ്ത സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യേണ്ടത് മതബോധം ഉള്ളവരാണ്. എന്നാല്‍, നിയമനം പി.എസ്.സിക്ക് വിടുക വഴി മതബോധമില്ലാത്ത മുസ്ലിം നാമധാരികളും യുക്തിവാദികളും വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. അതുവഴി വഖഫ് സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടും. ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡ് കേരള വഖഫ് ബോര്‍ഡ് ആണെന്നിരിക്കെ കേരള സര്‍ക്കാറിെൻറ തീരുമാനം വഖഫ് സ്ഥാപനങ്ങള്‍ നശിപ്പിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെയാണെന്ന സംശയം ബലപ്പെടുകയാണ്.
തീരുമാനം കേരള സര്‍ക്കാര്‍ ഉടൻ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുന്ന പ്രവണത, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും ദേശീയതലത്തില്‍ തന്നെ മതന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്കുന്ന വിവേചനപരമായ ഈ നടപടിയില്‍നിന്നും സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഔദ്യോഗിക പ്രവാസി പോഷക ഘടകമായ എസ്.ഐ.സി സൗദി നാഷനല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. സമുദായത്തിെൻറ അവകാശങ്ങള്‍ ഓരോന്നായി കവര്‍ച്ച ചെയ്യപ്പെടുന്നതിെൻറ ആശങ്കയും യോഗം പങ്കുവെച്ചു. എസ്.ഐ.സി സൗദി ദേശീയ പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരുടെ പ്രത്യേക യോഗത്തിൽ ഷാഫി ദാരിമി പുല്ലാര പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ സ്വാഗതവും വർക്കിങ് സെക്രട്ടറി റാഫി ഹുദവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.