ജ​മാ​ല്‍ കൊ​ച്ച​ങ്ങാ​ടി​ക്ക് ജി​ദ്ദ സ​ർ​ഗ​വേ​ദി സ്വീ​ക​ര​ണം ന​ല്‍കി​യ​പ്പോ​ൾ

ജ​മാ​ല്‍ കൊ​ച്ച​ങ്ങാ​ടി​ക്ക് സ്വീ​ക​ര​ണം ന​ല്‍കി

ജി​ദ്ദ: ഹ്ര​സ്വ സ​ന്ദ​ര്‍ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ര്‍ത്ത​ക​നും വാ​രാ​ദ്യ മാ​ധ്യ​മം മു​ന്‍ പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന ജ​മാ​ല്‍ കൊ​ച്ച​ങ്ങാ​ടി​ക്ക് ജി​ദ്ദ സ​ര്‍ഗ​വേ​ദി സ്വീ​ക​ര​ണം ന​ല്‍കി. പ​തി​റ്റാ​ണ്ടു​ക​ളോ​ളം മാ​ധ്യ​മം പ​ത്ര​ത്തി​ല്‍ ജോ​ലി​ചെ​യ്ത​തി​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ല്‍ സം​ഭ​വി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ആ​ശ​ങ്ക അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ കൗ​മാ​ര​ക്കാ​ര്‍ക്കി​ട​യി​ലെ മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ദ്ദ സ​ർ​ഗ​വേ​ദി ര​ക്ഷാ​ധി​കാ​രി സി.​എ​ച്ച് ബ​ഷീ​ര്‍, ക​ണ്‍വീ​ന​ര്‍ അ​ബ്ദു​ല​തീ​ഫ് ക​രി​ങ്ങ​നാ​ട്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഫ​സ്ല്‍ കൊ​ച്ചി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - welcomed by Jamal Kochangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.