ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾകാരണം ജീവിതം വഴിമുട്ടിയ മലയാളി വനിത ഇന്ത്യൻ എംബസ ിയുടെയും നവയുഗം സാംസ്ക്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടി പൂർത്തിയാക്കി ന ാട്ടിലേക്ക് മടങ്ങി. എറണാകുളം തിരുവല്ല സ്വദേശി കെ.ടി. സുജ രണ്ടുമാസം മുമ്പ് ഒരു ട്രാവൽ ഏജൻസിവഴിയാണ് ദമ്മാമിലെ സ്വദേശി കുടുംബത്തിലേക്ക് വീട്ടുജോലി വിസയിലെത്തിയത്. സ്പോൺസറുടെ വൃദ്ധയായ അമ്മയെ പരിപാലിക്കുകയായിരുന്നു പ്രധാന ജോലി. എന്നാൽ, അത് മാത്രമായിരുന്നില്ല. രാപ്പകൽ വിശ്രമമില്ലാത്ത ജോലിയായിരുന്നു. ആദ്യദിനം മുതലേ മാനസിക പീഡനമടക്കമുള്ള കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവന്നു. പലപ്പോഴും മതിയായ ആഹാരംപോലും ലഭിച്ചില്ല. അതിനെപ്പറ്റി ചോദിച്ചാൽ സ്ത്രീകളിൽനിന്ന് ദേഹോപദ്രവംവരെ ഏൽക്കുകയും ചെയ്തിരുന്നു. ഇതോടെ സഹികെട്ട സുജ നാട്ടിൽ തെൻറ വീട്ടിൽ വിളിച്ച് കുടുംബാംഗങ്ങളെ വിവരം അറിയിച്ചു.
പിതാവ് മുഖ്യമന്ത്രിയെ നേരിൽ പോയി കണ്ട് പരാതിപ്പെട്ടു. നോർക്കയിലും പരാതി നൽകി. സംസ്ഥാന സർക്കാറിൽനിന്നും ഇന്ത്യൻ എംബസിയിലേക്ക് പരാതിയെത്തി. അവിടെനിന്ന് അറിയിച്ചതിനെ തുടർന്ന് നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യപ്രവത്തകയുമായ മഞ്ജു മണിക്കുട്ടൻ സഹായവുമായി മുന്നോട്ടുവന്നു. സുജയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. നിർദേശപ്രകാരം ജോലിസ്ഥലത്തുനിന്നും ഇറങ്ങിയ സുജ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മഞ്ജുവും ഭർത്താവ് പത്മനാഭൻ മണിക്കുട്ടനും കൂടി സ്റ്റേഷനിൽചെന്ന് അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. സ്പോൺസറുമായി സംസാരിച്ചെങ്കിലും അയാൾ സഹകരിക്കാൻ തയാറായില്ല. വിസക്ക് ചെലവായ പണം തന്നാൽ ഇടപെടാം എന്നായിരുന്നു അയാളുടെ നിലപാട്. തുടർന്ന് എംബസി റിക്രൂട്ടിങ് ഏജൻസിയെ ബന്ധപ്പെട്ട്, സ്പോൺസർ വിസക്ക് നൽകിയ പണം തിരികെ കൊടുക്കാൻ നിർദേശിച്ചു. വനിതാ അഭയകേന്ദ്രത്തിൽനിന്ന് മഞ്ജുവിെൻറ ശ്രമഫലമായി എക്സിറ്റ് വിസ ലഭിച്ചു. ഒരു പ്രവാസി വിമാനടിക്കറ്റ് നൽകി. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി സുജ നാട്ടിലേക്ക് മടങ്ങി.സാമൂഹികപ്രവർത്തകരായ നൗഷാദ് അകോലത്ത്, റഫീഖ് റാവുത്തർ എന്നിവരും സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.