യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ കെ.​ജി, പ്രൈ​മ​റി സ​യ​ൻ​സ്‌ ഫെ​സ്റ്റ് ‘ടെ​ലെ​സ്റ്റോ 2022’ കാ​ണാ​നെ​ത്തി​യ​വ​ർ

യാംബു അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു

യാംബു: പാഠപുസ്തകത്തിൽനിന്നും മറ്റും നേടിയ ശാസ്ത്ര-സാങ്കേതിക പരിജ്ഞാനം പ്രായോഗികതലത്തിൽ പ്രദർശിപ്പിച്ച് യാംബു അൽ മനാർ ഇന്റർ നാഷനൽ സ്‌കൂളിലെ കെ.ജി മുതൽ മൂന്നാംക്ലാസ് വരെയുള്ള വിദ്യാർഥികൾ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്തിനു ശേഷം 'ടെലെസ്റ്റോ 2022'എന്ന പേരിൽ സംഘടിപ്പിച്ച വിപുലമായ പ്രദർശനം കാണാൻ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നിറഞ്ഞ സദസ്സാണ് പ്രകടമായത്.

അൽ മനാർ സ്‌കൂൾ ഡയറക്ടർ അഹ്‌മദ്‌ മുഹമ്മദ് മരിയോദ ശാസ്ത്രമേള ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ പി.എം. ഫാഇസ, ഹെഡ്മിസ്ട്രസ് രഹന ഹരീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ക്ലാസുകളിൽനിന്ന് നേടിയ പരിജ്ഞാനം പ്രായോഗിക തലത്തിൽ പ്രദർശിപ്പിച്ച് നടത്തിയ സയൻസ് ഫെസ്റ്റിൽ പ്രൈമറി തലത്തിലുള്ള വിദ്യാർഥികൾ 150ലേറെയും കെ.ജി വിദ്യാർഥികൾ 100ലധികവും പ്രദർശനവസ്തുക്കൾ ഒരുക്കിയിരുന്നു. പ്രൈമറി സെക്ഷൻ കോഓഡിനേറ്റർ ഫിറോസ സുൽത്താന, സയൻസ് ഫെസ്റ്റ് കോഓഡിനേറ്റർ അസ്‌റ ഷഹീൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Yambu Al Manar International School organized Science Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.