യാംബു: യാംബുവിലെ ജീവകാരുണ്യ, കലാ, സാംസ്കാരിക, കായിക രംഗത്തെ ക്ലബായ റദ് വ ഗൾഫ് യുനീക് എഫ്.സിയുടെ പുതിയ ജഴ്സി പ്രകാശനവും സ്നേഹാദരവും സംഘടിപ്പിച്ചു. യാംബു ടൗണിലുള്ള അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി ഉദ്ഘാടനം ചെയ്തു.
യുനീക് എഫ്.സി പ്രസിഡന്റ് ഇബ്റാഹിം പുലത്ത് അധ്യക്ഷത വഹിച്ചു. 2024 ലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ എക്സലൻസ് അവാർഡ് ജേതാക്കളായ യാംബുവിലെ റദ് വ ഗൾഫ് കമ്പനി എം.ഡി ബാബുക്കുട്ടൻ സി. പിള്ളയെയും അറാട്കോ എം.ഡി അബ്ദുൽ ഹമീദിനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
യുനീക് എഫ്.സി സെക്രട്ടറി ഫസൽ മമ്പാട്, ജോ.സെക്രട്ടറിമാരായ റിയാസ് മോൻ ശാന്തിനഗർ, ജംഷീദ് വണ്ടൂർ, പി.സി. ഷൈജൽ എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്. ക്ലബിന്റെ പുതിയ ജഴ്സിയുടെ പ്രകാശനം ബാബുക്കുട്ടൻ സി. പിള്ള, ഇബ്രാഹീം പുലത്ത്, ഷൗക്കത്ത് മണ്ണാർക്കാട്, ഷബീർ ഹസ്സൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഷബീർ ഹസ്സൻ, അസ്ക്കർ വണ്ടൂർ, നാസർ നടുവിൽ, അബ്ദുൽ കരീം താമരശ്ശേരി, അജോ ജോർജ്, സലിം വേങ്ങര, ശങ്കർ എളങ്കൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, സിദ്ദീഖുൽ അക്ബർ എന്നിവർ സംസാരിച്ചു. അഷ്ക്കറലി ഒറ്റപ്പാലം, ആരിഫ് ചാലിയം എന്നിവർ ഗാനമാലപിച്ചു. യുനീക് എഫ്.സി കഴിഞ്ഞ രണ്ടു വർഷത്തെ ജീവകാരുണ്യ, കായിക മേഖലയിലെ പ്രവർത്തനങ്ങളുടെ 'പ്രസന്റേഷൻ' ചടങ്ങിൽ അവതരിപ്പിച്ചു.
ക്ലബ് എക്സി.അംഗം ഷാനവാസ് വണ്ടൂർ പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് സൈനുൽ ആബിദ് മഞ്ചേരി സ്വാഗതവും കമ്മിറ്റി എക്സി. അംഗം തൗഫീഖ് മമ്പാട് നന്ദിയും പറഞ്ഞു. യുനീക് എഫ്.സി കമ്മിറ്റി ഭാരവാഹികളും ക്ലബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.