യാമ്പുവിൽ കൂട്ട നടത്ത മത്സരം

യാമ്പുവിൽ കൂട്ട നടത്ത മത്സരം

യാമ്പു: സൗദി എൻറര്‍ടൈന്‍മ​െൻറ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ‘തസ്നീദത്തുൽ കിബാർ’ എന്ന പേരിൽ യാമ്പുവിൽ മുതിർന ്ന ആളുകൾക്കായി കൂട്ട നടത്ത മത്സരം സംഘടിപ്പിച്ചു. വൻ ജനപങ്കാളിമുണ്ടായി. വിവിധ പ്രായത്തിലുള്ള 2,000 പേർ പങ്കെടുത്ത മത്സരം യാമ്പു അൽനഖ്‌ൽ റോഡിലെ 13 കിലോമീറ്റർ ദൂരത്തിലാണ് നടന്നത്.
മത്സരത്തിൽ വിജയിച്ച 10 പേർക്ക് സമ്മാനങ്ങൾ നൽകി.

സൗദി വിഷൻ 2030​​െൻറ ഭാഗമായിരുന്നു പരിപാടി. യാമ്പു ഗവർണർ സഹദ് ബിൻ മർസൂഖ് അസഹ്​മി പരിപാടി ഉദ്‌ഘാടനം ചെയ്തു. വിധ്യവും നിലവാരവും വിനോദവും കൂട്ടിയിണക്കി കായിക വിനോദ മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കാനുതകുന്ന പരിപാടികളാണ്​ ആവിഷ്​കരിച്ച്​ നടപ്പാക്കുന്നത്​.

Tags:    
News Summary - yambu-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.