യ​മ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ധി​കാ​രം കൗ​ൺ​സി​ലി​ന്​ കൈ​മാ​റി

റി​യാ​ദ്​: യ​മ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​റ​ബ്​ മ​ൻ​സൂ​ർ ഹാ​ദി അ​ധി​കാ​രം പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച പ്ര​സി​ഡ​ൻ​ഷ്യ​ൽ ലീ​ഡ​ർ​ഷി​പ്​ കൗ​ൺ​സി​ലി​ന്​ കൈ​മാ​റി. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ലൂ​ടെ ഭ​ര​ണ​നേ​തൃ​മാ​റ്റ​മു​ണ്ടാ​യ​ത്. ഇ​നി എ​ട്ടം​ഗ പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കൗ​ണ്‍സി​ല്‍ ആ​യി​രി​ക്കും രാ​ജ്യ​ത്ത് ഭ​ര​ണം ന​ട​ത്തു​ക. പു​തി​യ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സൗ​ദി അ​റേ​ബ്യ 300 കോടി ഡോ​ള​റി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് ഹൂ​തി​ക​ളു​​മാ​യി ച​ര്‍ച്ച ന​ട​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​നും നി​ര്‍ദേ​ശം ന​ൽ​കി.

നി​യ​മാ​നു​സൃ​ത യ​മ​ൻ രാ​ഷ്​​ട്ര​ത്തി​ന്‍റെ വീ​ണ്ടെ​ടു​പ്പി​നും ഭ​ര​ണ​സ്ഥി​ര​ത​ക്കും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും​ വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​ൾ​ഫ്, അ​റ​ബ്​ സ​ഖ്യ​ത്തി​ന്‍റെ അ​തി​നി​ർ​ണാ​യ​ക​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ ഇ​ട​പെ​ട​ലാ​ണ്​ ഈ ​ഗ​തി​മാ​റ്റ​ത്തി​ന്​ പി​ന്നി​ൽ. ചൊ​വ്വാ​ഴ്ച ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ഷ്ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​റ​ബ്​ മ​ൻ​സൂ​ർ ഹാ​ദി യ​മ​ന്‍റെ പ​രി​വ​ർ​ത്ത​ന ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് കൗ​ൺ​സി​ൽ സ്ഥാ​പി​ച്ച​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്തെ ബാ​ധി​ച്ചി​രി​ക്കു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നു​ള്ള അ​ധി​കാ​രം കൗ​ൺ​സി​ലി​ന്​ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ലി മു​ഹ്‌​സി​ൻ അ​ൽ അ​ഹ്​​മ​റി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി പു​തി​യ കൗ​ൺ​സി​ലി​ന് ആ ​ചു​മ​ത​ല​ക​ൾ ന​ൽ​കി. റ​ഷാ​ദ് അ​ൽ-​അ​ലി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ കൗ​ൺ​സി​ലി​ന്​ രാ​ഷ്ട്രീ​യ, സൈ​നി​ക, സു​ര​ക്ഷാ പ​ര​മാ​യി രാ​ജ്യ​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്. യ​മ​നി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന കാ​ലം വ​രെ​ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ അ​ലി അ​ബ്​​ദു​ല്ല സാ​ലി​ഹി​ന്‍റെ സ​ർ​ക്കാ​റി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും അ​തി​ന്​ മു​മ്പ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി​രു​ന്നു റ​ഷാ​ദ് അ​ൽ-​അ​ലി​മി.

പ്ര​സി​ഡ​ൻ​ഷ്യ​ൽ കൗ​ൺ​സി​ലി​ന്‍റെ പി​ന്തു​ണ​ക്കാ​യി 50 അം​ഗ ഉ​പ​ദേ​ശ​ക​സ​മി​തി​യും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യം വ​ന്നാ​ൽ രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​നും ഈ ​കൗ​ൺ​സി​ലി​ന്​ അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ വാ​ർ​ത്താ മ​ന്ത്രി മു​അ​മ്മ​ർ അ​ൽ​ഇ​രി​യാ​നി വ്യ​ക്ത​മാ​ക്കി. 2014ൽ ​ഹൂ​തി സാ​യു​ധ വി​ഭാ​ഗം യ​മ​ൻ ഭ​ര​ണ​സി​രാ​കേ​ന്ദ്രം അ​ധീ​ന​പ്പെ​ടു​ത്തി​യ​ത്​ മു​ത​ൽ ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി യ​മ​ൻ ജ​ന​ത സൗ​ദി അ​റേ​ബ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള മാ​ർ​ഗം തേ​ടു​ക​യാ​യി​രു​ന്നു.  

Tags:    
News Summary - Yemen president cedes powers to council as Saudi Arabia pushes to end war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.