റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തുന്ന യമനികൾക്കും സിറിയക്കാർക്കും സൗദിയിൽ ജോലി ചെയ്യാൻ അനുമതി നൽകി തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം. സന്ദർശന വിസയിൽ രാജ്യത്ത് കഴിയുന്നവരെ ജോലി ചെയ്യാൻ അനുവദിക്കുന്ന അജീർ പെർമിറ്റ് ഈ രണ്ടു രാജ്യക്കാർക്കു മാത്രമേ നൽകുകയുള്ളൂ എന്ന് മന്ത്രാലയം അറിയിച്ചു. ഇതല്ലാത്ത രാജ്യക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ നിയമാനുസൃതം രാജ്യത്ത് കഴിയുന്നവരായിരിക്കണം. സ്വന്തം തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റൊരിടത്ത് നിശ്ചിത കാലത്തേക്ക് ജോലി ചെയ്യാൻ വിദേശ തൊഴിലാളികളെ അജീർ പ്ലാറ്റ്ഫോം അനുവദിക്കുന്നുണ്ട്.
അധികമുള്ള ജോലിക്കാരെ ആവശ്യമുള്ള ഇതര സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾക്കു വിധേയമായി കൈമാറാൻ അജീർ സേവനം ഉപയോഗപ്പെടുത്താം ഹ്രസ്വകാല ജോലികൾക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം രാജ്യത്തിനുള്ളിൽനിന്ന് തൊഴിലാളികളെ നിയമാനുസൃതം കണ്ടെത്താൻ സ്ഥാപനങ്ങളെ ഇത് സഹായിക്കുന്നു.
അത്തരം തൊഴിലാളികൾ തൊഴിൽവിസയിൽ സൗദിയിൽ തങ്ങുന്നവരായിരിക്കണമെന്നതാണ് നിബന്ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.