ബിരുദ വിദ്യാർഥി സ്​കോളർഷിപ്പിന്​ 110 കോടി ദിർഹം അനുവദിച്ചു


ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സ്​​കോ​ള​ർ​ഷി​പ്​ പ്രോ​ഗ്രാ​മാ​ണ്​ തു​ക വ​ക​യി​രു​ത്തി​യ​ത്​

ദു​ബൈ: പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന മി​ടു​ക്ക​രാ​യ ഇ​മാ​റാ​ത്തി ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി 110 കോ​ടി ദി​ർ​ഹ​മി​ന്‍റെ സ്​​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സ്​​കോ​ള​ർ​ഷി​പ്​ പ്രോ​ഗ്രാ​മാ​ണ്​ തു​ക വ​ക​യി​രു​ത്തി​യ​ത്. ഓ​രോ വ​ർ​ഷ​വും അ​ക്കാ​ദ​മി​ക്​ ത​ല​ത്തി​ൽ മി​ടു​ക്ക​രാ​യ 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പ്​ ല​ഭി​ക്കു​ക. 2024-25 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തെ സ്​​കോ​ള​ർ​ഷി​പ്പി​നാ​യു​ള്ള അ​പേ​ക്ഷ ഏ​പ്രി​ൽ മു​ത​ൽ സ്വീ​ക​രി​ച്ചു​തു​ട​ങ്ങും.

മാ​ന​വ​വി​ഭ​വ ശേ​ഷി ​അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ)​യു​​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്​ കു​ട്ടി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. വി​വി​ധ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ​ക്ക്​ വ്യ​ത്യ​സ്ത സ​മ​യ​ക്ര​മം ആ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​സ്കൂ​ൾ പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്​ തീ​രു​മാ​നി​ക്കു​ക.

Tags:    
News Summary - 110 crore dirhams have been allocated for graduate student scholarships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.