അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ള്‍ ഇ​ന്ത്യാ ക​ബ​ഡി ടൂ​ര്‍ണ​മെ​ന്‍റ്​

ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ള്‍

ഓ​ള്‍ ഇ​ന്ത്യാ ക​ബ​ഡി ടൂ​ര്‍ണ​മെ​ന്‍റ്​ ഡി​സം​ബ​ര്‍ 15ന്

​അ​ബൂ​ദ​ബി: സം​സ്ഥാ​ന കെ.​എം.​സി.​സി സ്‌​പോ​ര്‍ട്‌​സ് വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 15ന് ​ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ഓ​ള്‍ ഇ​ന്ത്യാ ക​ബ​ഡി ടൂ​ര്‍ണ​മെ​ന്‍റ്​ ന​ട​ക്കും. യു.​എ.​ഇ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ എ​ട്ട്​ ജി​ല്ലാ ടീ​മു​ക​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മ​ത്സ​രി​ക്കും.

ഇ​ന്ത്യാ ക​ബ​ഡി ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​ന്‍ പ്രോ ​ലീ​ഗ് പ്ലെ​യേ​ഴ്‌​സ് അ​ട​ക്ക​മു​ള്ള ക​ളി​ക്കാ​ര്‍ ഓ​രോ ടീ​മി​ന് വേ​ണ്ടി​യും അ​ണി​നി​ര​ക്കും. ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​ര്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ കാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം യു.​എ.​ഇ കെ.​എം.​സി.​സി വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്ല ഫാ​റൂ​ഖി പ്ര​കാ​ശ​നം ചെ​യ്തു. അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​ര്‍ അ​ലി ക​ല്ലു​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​പി.​കെ. അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ള്ള പ​റ​പ്പൂ​ര്‍, ട്ര​ഷ​റ​ര്‍ ബി.​സി അ​ബൂ​ബ​ക്ക​ര്‍, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഷ്റ​ഫ് പൊ​ന്നാ​നി, റ​ഷീ​ദ് പ​ട്ടാ​മ്പി, ഹം​സ ഹാ​ജി പാ​റ​യി​ല്‍, മൊ​യ്ദൂ​ട്ടി വേ​ളേ​രി, ഷ​റ​ഫു​ദ്ദീ​ന്‍ കൊ​പ്പം, അ​ബ്ദു​ല്‍ ബാ​സി​ത് കാ​യ​ക്ക​ണ്ടി, ഖാ​ദ​ര്‍ ഒ​ള​വ​ട്ടൂ​ര്‍, ഹ​നീ​ഫ പ​ടി​ഞ്ഞാ​റെ​മൂ​ല, ഇ.​ടി.​എം. സു​നീ​ര്‍, ഷാ​ന​വാ​സ് പു​ളി​ക്ക​ല്‍, അ​ന്‍വ​ര്‍ ചു​ള്ളി​മു​ണ്ട, ജാ​ഫ​ര്‍ ത​ങ്ങ​ള്‍, ശി​ഹാ​ബ് ക​രി​മ്പ​നാ​ട്ടി​ല്‍, അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഹാ​ജി, അ​ന്‍വ​ര്‍ കൈ​പ്പ​മം​ഗ​ലം, ഹാ​രി​സ് ആ​റ്റി​ങ്ങ​ല്‍, ഹ​സ്സ​ന്‍ കു​ഞ്ഞി വ​ട്ട​ക്കോ​ല്‍, പി.​കെ. അ​ഷ്റ​ഫ്, അ​ബ്ദു​ല്‍ സ​മ​ദ്, സം​സ്ഥാ​ന കെ.​എം.​സി.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച്. യൂ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് കോ​യ തി​രു​വ​ത്ര സം​സാ​രി​ച്ചു.

Tags:    
News Summary - All India Kabaddi Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.