ദുബൈ: ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ യു.എ.ഇയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡിയുടെ അറ്റ ലാഭത്തിൽ 12 ശതമാനം വർധന. 1380 കോടി ദിർഹമാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ 21.4 ശതകോടി ദിർഹമാണ് ബാങ്കിന്റെ വരുമാനം. വരുമാനത്തിൽ നിന്നുള്ള ഉയർന്ന പലിശയും കുടിശ്ശിക വീണ്ടെടുക്കുന്നതിലെ മികവുമാണ് ലാഭ വർധനക്ക് കാരണമെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
ആദ്യ പകുതിയിൽ 500 ശതകോടിക്ക് മുകളിലാണ് കമ്പനി നൽകിയ വായ്പ. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറു ശതമാനമാണ് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.