ദുബൈ: നാട്ടിലെത്തിയാൽ 14 ദിവസം ക്വാറൻറീനിലിരിക്കണമെന്നു കേൾക്കുേമ്പാൾ നെറ്റിചുളിക്കുന്നവർ കേൾക്കണം അനീസുദ്ദീെൻറ ക്വാറൻറീൻ കഥ. ലോക്ഡൗൺ തുടങ്ങിയ കാലത്ത് കൂടെ കൂടിയതാണ് ക്വാറൻറീൻ. അഞ്ചു ഘട്ടങ്ങളിലായി അനീസിെൻറ ക്വാറൻറീൻ 87 ദിവസം പിന്നിട്ടു. ബാക്കിയുള്ള 13 ദിവസംകൂടി പൂർത്തിയാക്കി സെഞ്ച്വറിയടിച്ച് ക്വാറൻറീനിൽനിന്ന് വിരമിക്കണമെന്ന ആഗ്രഹം മാത്രേമ ഇപ്പോൾ അനീസിനുള്ളൂ.
18 പി.സി.ആർ പരിശോധനയും രണ്ടു റാപിഡ് ടെസ്റ്റും ഐ.സി.യുവും ഓക്സിജൻ ട്യൂബുമെല്ലാം മറികടന്നാണ് അനീസിെൻറ ഇന്നിങ്സ് സെഞ്ച്വറിയിലേക്ക് കുതിക്കുന്നത്.ലോക്ഡൗൺ തുടങ്ങുന്നതിെൻറ തൊട്ടുമുമ്പത്തെ ദിവസമാണ് (മാർച്ച് 16) മലപ്പുറം കൂട്ടിലങ്ങാടി ചെങ്ങുംപള്ളി അനീസ് അബൂദബിയിൽ എത്തിയത്. ഇവിടെയാണ് ആദ്യ ക്വാറൻറീൻ തുടങ്ങിയത്.
വിദേശത്തുനിന്ന് വന്നവർ ക്വാറൻറീനിലിരിക്കണമെന്ന നിബന്ധന വന്നതോടെ 14 ദിവസം 'അകത്തായി'. ഇതിനുശേഷം പുറത്തിറങ്ങിയ അനീസ് സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു. അങ്ങനെയാണ് കോവിഡ് ഒപ്പംകൂടിയത്. വൈറൽ ഫീവറായിരിക്കുമെന്നു കരുതി മരുന്ന് കഴിച്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് അടുക്കളയിൽ ബോധമറ്റ് വീണത്. പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രിൽ 26ന് ആശുപത്രിയിലായി. ഇതോടെ തുടങ്ങി രണ്ടാം ഘട്ട ക്വാറൻറീൻ. അത്ര സുഖകരമായിരുന്നില്ല അനുഭവങ്ങൾ. ൈവറസ് ലങ്സിനെ ബാധിച്ചതും ന്യൂമോണിയ കണ്ടെത്തിയതും രക്തത്തിൽ ഷുഗറിെൻറ സാന്നിധ്യമുണ്ടായിരുന്നതും നില വഷളാക്കി. ആദ്യം മുതൽ ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചിരുന്നെങ്കിലും ശ്വാസം കിട്ടാതെ ഞെട്ടിയുണർന്നുകൊണ്ടിരുന്നു.
ബാത്ത് റൂമിൽ പോകണമെങ്കിൽ പോലും ഓക്സിജൻ സിലിണ്ടർ വഹിേക്കണ്ട അവസ്ഥയുണ്ടായി. തുടർച്ചയായി കോവിഡ് പരിശോധനകൾക്ക് വിധേയനായിക്കൊണ്ടിരുന്നു. ആദ്യ 10 ടെസ്റ്റും പോസിറ്റിവ്. 11 നെഗറ്റിവായെങ്കിലും പിന്നീട് നടത്തിയ രണ്ടു പരിശോധനയും പോസിറ്റിവായി. ഓക്സിജൻ പ്രശ്നം കുറഞ്ഞപ്പോൾ മേയ് 21ന് അൽ റഹ്ബ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടു നെഗറ്റിവ് വന്നതോടെ മേയ് 25ന് പെരുന്നാൾ ദിനത്തിൽ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങി. ഈ സമയം 12 കിലോയിലധികം തൂക്കം കുറഞ്ഞിരുന്നു. പിന്നീട് 14 ദിവസം ഹോം ക്വാറൻറീൻ. രണ്ടുമാസം മുമ്പ് നാട്ടിലേക്ക് പോയതോടെയാണ് നാലാം ഘട്ട ക്വാറൻറീൻ തുടങ്ങിയത്. 28 ദിവസമായിരുന്നു വീട്ടിലിരുന്നത്. ശനിയാഴ്ച തിരികെയെത്തിയപ്പോൾ അബൂദബിയിൽ 14 ദിവസം ക്വാറൻറീൻ. അൽ വത്ബ ഏരിയയിലെ അൽ റസീൻ ക്യാമ്പിൽ സർക്കാർ ഒരുക്കിയ ക്വാറൻറീനിലാണ് അനീസ് ഇപ്പോൾ കഴിയുന്നത്.
ശനിയാഴ്ച 87 ദിവസത്തെ ക്വാറൻറീൻ പിന്നിട്ട അനീസ് 13 ദിവസംകൂടി കഴിഞ്ഞാൽ 100 ദിനം പിന്നിടും. നാട്ടിേലക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനും രണ്ട് പി.സി.ആർ പരിശോധന നടത്തി. രണ്ടു വിമാനത്താവളങ്ങളിലായി രണ്ടു റാപിഡ് പരിശോധനകൂടി നടത്തിയതോടെ 20 ടെസ്റ്റുകൾ പിന്നിട്ടു. അൽ റസീനിലെ സർക്കാർ ക്വാറൻറീനിൽ സകല സൗകര്യങ്ങളുമുണ്ട്. താമസവും ഭക്ഷണവും ഇൻറർനെറ്റുമെല്ലാം സൗജന്യമാണ്. അബൂദബിയിൽ ആഫ്രിക്കൻ എംബസിയായ സെയ്ഷെൽ എംബസിയിൽ ട്രാൻസ്ലേറ്റർ ആൻഡ് അഡ്മിൻ ഓഫിസറാണ് അനീസുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.