ഷാർജ: 2023-24 അകാദമിക വർഷം ഷാർജയിലെ വിവിധ സർവകലാശാലകളിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് 2000 സ്കോളർഷിപ്പുകൾക്ക് ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. യൂനിവേഴ്സിറ്റി ഓഫ് ഷാർജ, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജ എന്നിവിടങ്ങളിൽ ബിരുദ പഠനത്തിനായി 1,600 സ്കോളർഷിപ്പാണ് അനുവദിച്ചത്. കൽബയിൽ നിന്നുള്ള 70 കുട്ടികൾക്ക് ഉൾപ്പെടെ യൂനിവേഴ്സിറ്റി ഓഫ് ഖോർഫുക്കാനിൽ ബിരുദ പഠനത്തിനായി 305 സ്കോളർഷിപ്പിനും അനുമതി നൽകിയിട്ടുണ്ട്.
ഈ കുട്ടികളെ സ്കോളർഷിപ്പോടെ തന്നെ യൂനിവേഴ്സിറ്റി ഓഫ് കൽബയിലേക്ക് മാറ്റും. അതോടൊപ്പം യൂനിവേഴ്സിറ്റി ഓഫ് കൽബയിലെ വിദ്യാർഥികൾക്കായി 100 സ്കോളർഷിപ്പിനും ഷാർജ ഭരണാധികാരി അനുമതി നൽകിയിട്ടുണ്ട്. അതേസമയം, സ്കോളർഷിപ്പിനായുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.