അജ്മാൻ: എമിറേറ്റിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ച് അധികൃതർ. വാഹനങ്ങൾ സൂക്ഷിക്കണമെന്നും പൊതുസ്ഥലങ്ങളിൽ വികലമാക്കുന്ന തരത്തിൽ ഉപേക്ഷിക്കരുതെന്നും നിയമം അനുശാസിക്കുന്നു. ആരോഗ്യത്തിനോ പൊതു സുരക്ഷക്കോ ദോഷം വരുത്തുന്നതോ എമിറേറ്റിന്റെ പൊതുവായ രൂപത്തെ വികലമാക്കുന്നതോ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നതോ ആയ വിധത്തിൽ ശ്രദ്ധയില്ലാതെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന വാഹനങ്ങളെയാണ് നിയമം നിർവചിക്കുന്നത്. ഈ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ഇത്തരം വാഹനം പിടിച്ചെടുക്കും.
എമിറേറ്റിന്റെ പരിസര പ്രദേശങ്ങളില്‍ ഇത്തരത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമേല്‍ അധികൃതര്‍ മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിക്കും. ഇത്തരം വാഹനങ്ങള്‍ വകുപ്പ് ജീവനക്കാര്‍ പൊതു സ്ഥലങ്ങളില്‍ കണ്ടെത്തിയ തീയതി മുതൽ ഏഴുദിവസങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട വാഹനമായി കണക്കാക്കും.
നിയമമനുസരിച്ച് ‘അബാൻഡൺഡ് വെഹിക്കിൾ ഡിസ്പോസൽ കമ്മിറ്റി’ എന്ന പേരിൽ ഒരു കമ്മിറ്റി രൂപവത്കരിക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കൽ, മൂല്യനിർണയം എന്നിവ ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയുടെ വിശദമായ പരിശോധനക്കുശേഷം വാഹനത്തിന്റെ വിശദാംശങ്ങൾ ജുഡീഷ്യൽ അധികാരികളെ അറിയിക്കും. തുടര്‍ന്ന് പൊതു ലേലത്തിൽ വിൽക്കുന്നതടക്കമുള്ള നടപടികള്‍ക്ക് വിധേയമാക്കും.
നിയമം അനുസരിച്ച് പൊതു ലേലത്തിൽ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച ഉപേക്ഷിക്കപ്പെട്ട വാഹനത്തിന്റെ ഉടമക്ക് അതിന്റെ വിൽപന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുമ്പ് അത് വീണ്ടെടുക്കാൻ അവകാശമുണ്ട്. വീണ്ടെടുക്കുന്ന തീയതി വരെ അതിന്റെ ഫലമായുണ്ടാകുന്ന എല്ലാ ഫീസും പിഴയും ഉടമ അടക്കേണ്ടി വരും. വാഹനങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികളും നഗരസഭ സ്വീകരിക്കും.
വാഹനം പൊടിപിടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നതുമൂലം പരിസരം കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സങ്കേതമായി മാറാന്‍ ഇടയാക്കുന്നതായി നഗരസഭ ആസൂത്രണ വകുപ്പ് പൊതുജനാരോഗ്യ പരിസ്ഥിതി വിഭാഗം അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിന്റെ സാംസ്കാരികവും സൗന്ദര്യാത്മകവുമായ നിലവാരം സംരക്ഷിക്കുക, സുസ്ഥിരമായ പാരിസ്ഥിതിക വികസനം കാത്തുസൂക്ഷിക്കുക, പൊതു ഇടങ്ങളെ വികലമാക്കുന്ന സ്വഭാവം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അജ്മാൻ സർക്കാർ നിയമം രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.