ദുബൈ: ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഭരണാധികാരികൾക്കും പ്രമുഖർക്കും പ്രസിഡന്റുമാർക്കും രാജാക്കന്മാർക്കും രാജകുമാരന്മാർക്കും പുതുവത്സരാശംസകൾ നേർന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. സന്ദേശത്തിൽ എല്ലാവർക്കും ആയുരാരോഗ്യവും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും നേതാക്കൾക്കും പ്രധാനമന്ത്രിമാർക്കും സമാനമായ സന്ദേശം അയച്ചു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് എക്സ് അക്കൗണ്ടിലൂടെ പുതുവത്സരാശംസകൾ അറിയിച്ചു. 2024 വർഷം കടന്നുപോയി, ദൈവത്തിന് നന്ദി, ഇമാറാത്ത് അതിന്റെ എല്ലാ സൂചകങ്ങളിലും ചരിത്രപരമായ നേട്ടം കൈവരിച്ചു. കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെയും വലിയ അഭിലാഷങ്ങളോടെയും വളർച്ചയുടെയും സമൃദ്ധിയുടെയും യാത്ര തുടരാനുള്ള കൂടുതൽ ദൃഢനിശ്ചയത്തോടെയും ഞങ്ങൾ 2025നെ സ്വാഗതം ചെയ്യുന്നു -അദ്ദേഹം എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.