ദുബൈ: മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സേവന തൽപരരായ കെ.എം.സി.സി പ്രവർത്തകരെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പരിശീലനം സംഘടിപ്പിച്ചു. ‘ഇൻകിബാബ്’ എന്നുപേരിട്ട ക്യാമ്പ് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടിയുടെ അധ്യക്ഷതയിൽ സിറാജുദ്ദീൻ ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ പി.വി നാസർ, കെ.പി.എ സലാം, ആർ. ശുക്കൂർ എന്നിവർ ആശംസ നേർന്നു. ഹംപാസ് ടീം നിഷാജ് ഷാഹുൽ, അലി മുഹമ്മദ്, സിയാദ് എന്നിവർ ട്രെയിനിങ് സെഷന് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി നൗഫൽ എ.പി സ്വാഗതവും കരീം കാലടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.