ദുബൈ: പുതിയ വര്‍ഷത്തിലേക്ക് ലോകം ഇന്നു ചുവടുവെക്കുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കഴിഞ്ഞവര്‍ഷങ്ങളെപ്പോലെ ദുബൈയിലേക്ക് തന്നെയാണ്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും ഹോട്ടലുകളിലുമെല്ലാമായി വിപുലമായ ആഘോഷങ്ങളോടെ 2016നെ ദുബൈ വരവേല്‍ക്കുമ്പോള്‍ മുഖ്യ ആകര്‍ഷണ കേന്ദ്രം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും പരിസരവും തന്നെയായിരിക്കും.
ബുര്‍ജ് ഖലീഫ പരിസരത്ത് അര മണിക്കൂര്‍ നീളുന്ന കരിമരുന്ന് പ്രയോഗവും എല്‍.ഇ.ഡി, ലേസര്‍ ഷോയും കാണാന്‍ 10 ലക്ഷത്തിലേറെ പേര്‍ എത്തുമെന്നാണ് കരുതുന്നത്. ദുബൈയുടെ പ്രചോദനാത്മക മുഖവും ഭാവി ദുബൈയും പോയ വര്‍ഷത്തെ ദുബൈയുടെ നേട്ടങ്ങളും വെളിച്ചവും ശബ്ദുവുമായി വാനിലും ബുര്‍ജ് ഖലീഫയെ പുതപ്പിച്ച എല്‍.ഇ.ഡി പാനലുകളിലും പുനരവതരിക്കും. ബുര്‍ജ് പാര്‍ക്കില്‍ നിന്നും മുഹമ്മദ് ബിന്‍ റാഷിദ് ബുലേവാര്‍ഡില്‍ നിന്നും സൗജന്യമായി കാഴ്ചകള്‍ കാണാം.
ജുമൈറയിലെ ബുര്‍ജുല്‍ അറബ് ഹോട്ടലും കടല്‍ത്തീരവുമാണ് മറ്റു പ്രധാന ആഘോഷ കേന്ദ്രങ്ങള്‍. രാത്രി 12.09ന് ആണ് ഇവിടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. 12.16ന് ജുമൈറ ബീച്ച് റസിഡന്‍സില്‍ മറ്റൊരു കരിമരുന്ന് വിരുന്നിന് തുടക്കമാകും. അബൂദബിയില്‍ അല്‍ മര്‍യ ഐലന്‍റിലും ഷാര്‍ജയില്‍ ഫ്ളാഗ് ഐലന്‍റിനും പുതുവര്‍ഷ പരിപാടികള്‍ നടക്കും.
ഗ്ളോബല്‍ വില്ളേജിലും വലിയതോതിലുള്ള ആഘോഷ ഉല്ലാസ പരിപാടികള്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്. മലയാളത്തിന്‍െറ മഹാ നടന്‍ മമ്മൂട്ടിയും സംഘവും ഒരുക്കുന്ന നൃത്ത സംഗീത വിരുന്ന് രാത്രി എട്ടിന് ആരംഭിക്കും.ഹരിചരണ്‍,സുചിത്ര,സയനോര, അഫ്സല്‍ തുടങ്ങിയ ഗായകരും ചലച്ചിത്രതാരവും നര്‍ത്തകിയുമായ ഇനിയയും വേദിയിലത്തെും. തുടര്‍ന്ന് ഘോഷയാത്ര, ഡി.ജെ. നവാഫിന്‍െറ സംഗീതനിശ,കരിമരുന്നുപ്രയോഗം എന്നിവയുള്‍പ്പെടെയുള്ള പരിപാടികള്‍ പുലര്‍ച്ചെ ഒരു മണിവരെയുണ്ടാകും.
ഇന്ന് രാത്രി ദുബൈയിലെ വിവധി ആഘോഷങ്ങള്‍ പരിപാടികള്‍ കാണാനായ രാജ്യത്തിന് അകത്തും പുറത്തും നിന്നുമായ 20 ലക്ഷം പേര്‍ എത്തുമെന്നാണ് ദുബൈ പൊലീസിന്‍െറ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ തിരക്ക് കുറക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും കര്‍ശന നടപടിയാണ് പൊലിസ് സ്വീകരിക്കുക. പലയിടത്തും ഗതാഗത നിയന്ത്രണമുണ്ടാകും. വാഹനങ്ങളില്‍ വരുന്നവര്‍ പാര്‍ക്കിങിന് നിശ്ചയിച്ച സ്ഥലങ്ങളില്‍ നിര്‍ത്തി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു.
അല്‍ സാദ റോഡ് വൈകിട്ട് ആറു മുതല്‍ അടക്കും. മുറൂജ് റൊട്ടാന ഹോട്ടലിനു മുമ്പില്‍ നിന്ന് ബുര്‍ജ് ഖലീഫ് ഭാഗത്തേക്ക് വാഹനങ്ങളെ അനുവദിക്കില്ല. സബീല്‍ ഇന്‍റര്‍സെക്ഷന്‍ എട്ടു മണിക്ക് അടക്കും. എമിറേറ്റ്സ് ടവറില്‍ നിന്ന് അല്‍ സാദാ റോഡിലേക്കുള്ള പാത 10 മണിക്ക് അടക്കും.
അല്‍ അസായല്‍ റോഡിന് നാലു മണിക്ക് ശേഷം വി.ഐ.പി വാഹനങ്ങളും പൊതു വാഹനങ്ങളും മാത്രമേ അനുവദിക്കൂ. വ്യാഴം രാത്രി 10 മുതല്‍ പിറ്റേന്ന് രാവിലെ ആറു വരെ ബുര്‍ജ് ഖലീഫ മെട്രോസ്റ്റേഷന്‍ തുറക്കില്ല.
മുഹമ്മദ് ബിന്‍ റാശിദ് ബുലേവാര്‍ഡ് ആറു മുതല്‍ എട്ടു വരെ അടക്കും. ബുര്‍ജ ഖലീഫ പരിസരത്തുള്ള ഹോട്ടലുകളിലും ഭോജനശാലകളിലും നേരത്തെ ബുക് ചെയ്തവര്‍ അത്സംബന്ധിച്ച രേഖ പൊലീസിനെ കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.