ആകാശ പേടകം ഉപയോഗിച്ച്   യു.എ.ഇ ടീമിന്‍െറ തന്ത്രങ്ങള്‍ ചോര്‍ത്തി

ദുബൈ: പൈലറ്റില്ലാ വിമാനവും എയര്‍ഷിപ്പും ഉപയോഗിച്ചു യു.എ.ഇ ഫുട്ബാള്‍ ടീമായ അല്‍ അഹ് ലിയുടെ പരിശീലന തന്ത്രങ്ങള്‍ ചോര്‍ത്തിയതായി സംശയം. ചൈനീസ് ഫുട്ബാള്‍ ടീമായ ഗാന്‍സ്വോ ക്ളബ്ബാണ് ചൈനയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്‍ അഹ്ലിയുടെ ഫുട്ബാള്‍ തന്ത്രങ്ങള്‍ അതി നൂതന രീതിയില്‍ ചോര്‍ത്തിയത്. അല്‍അഹ്ലി ക്ളബ്ബ് വക്താവിനെ ഉദ്ധരിച്ചു ‘അല്‍ ഇമാറാത്ത് അല്‍ യൌം’ പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. 
ഏഷ്യന്‍ ചാമ്പ്യന്‍സ് ക്ളബ് ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് ചൈനീസ് ക്ളബ്ബിന്‍െറ ഈ നീക്കം.  അല്‍ അഹ്ലി ക്ളബ്ബിന്‍െറ സ്വകാര്യ പരിശീലനത്തിടെ തുടര്‍ച്ചയായി രണ്ടു ദിവസം പൈലറ്റില്ലാ വിമാനവും എയര്‍ഷിപ്പും ദീഘനേരം പരിശീലന ഗ്രൗണ്ടിനു മുകളില്‍ നിന്നുവത്രെ. 
അല്‍ അഹ്ലിയുടെ പരിശീലന ക്യാമ്പില്‍ റുമാനിയന്‍ കോച്ചായ  ഒലാരിയോ കൊസ്മീന്‍ എന്തൊക്കോ തന്ത്രങ്ങളാണ് മെനയുന്നത് എന്നറിയാനായിരുന്നു ഈ നീക്കം. 
ഈ മാസം 14  മുതല്‍ അല്‍അഹലി ക്ളബ് ചൈനയില്‍ പരിശീലനത്തിലാണ്.  അടുത്തിടെ നടന്ന കളികളില്‍ പങ്കെടുത്ത കളിക്കാര്‍ക്ക് ശാരിരിക പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പരിശീലനം ചൈനയില്‍ തന്നെ നടത്താന്‍ ക്ളബ് തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ഫൈനല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.