ടി.കെ. മുഹമ്മദിന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് ഉപഹാരം സമ്മാനിക്കുന്നു
ഫുജൈറ: 25 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ടി.കെ. മുഹമ്മദിന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് യാത്രയയപ്പ് നൽകി. കൈരളി ഫുജൈറ യൂനിറ്റ് കമ്മിറ്റി അംഗമായ ടി.കെ. മുഹമ്മദ് സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ പ്രവാസികൾക്ക് ഏറെ സുപരിചിതനാണ്. യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഹരിഹരൻ അധ്യക്ഷത വഹിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് യൂനിറ്റിന്റെ സ്നേഹോപഹാരം മുഹമ്മദിന് നൽകി. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, യൂനിറ്റ് സെക്രട്ടറി വിഷ്ണു അജയ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമ്മർ ചോലക്കൽ, ജോയന്റ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മിറ്റി അംഗം അഷറഫ് പിലാക്കൽ, കൈരളി ഫുജൈറ യൂനിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ, ജോയന്റ് സെക്രട്ടറി ടിറ്റോ തോമസ്, കൾച്ചറൽ ജോയന്റ് കൺവീനർ ശ്രീവിദ്യ ടീച്ചർ, പൂർണിമ, വി.എസ്. സുഭാഷ്, രഞ്ജിത്ത് നിലമേൽ, ഗിരീഷ്, മിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ടി.കെ. മുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.