ദുബൈ: പന്ത്രണ്ടാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഡിഫ്) അടുത്തമാസം ഒമ്പതു മുതല്‍ 16 വരെ. സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരപട്ടികയില്‍ ഇന്ത്യന്‍ താരം നസിറുദ്ദീന്‍ ഷായും ഉള്‍പ്പെടും.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, കാജോല്‍, ബപ്പി ലാഹിരി, രോഹിത് ഷെട്ടി, ഫവാദ് ഖാന്‍ എന്നിവര്‍ അതിഥികളായി മേളയില്‍ എത്തും. നിവിന്‍ പോളിയാണ് മലയാളി സാന്നിധ്യം. ഫീച്ചര്‍ സിനിമകളുടെ അവാര്‍ഡ് ജൂറിയെ നയിക്കുന്നത് ദീപാ മത്തേയാണെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 60 രാജ്യങ്ങളില്‍ നിന്നുള്ള 134 സിനിമകളാണ് ഈ വര്‍ഷം ഡിഫില്‍ പ്രദര്‍ശിപ്പിക്കുന്നത്. 40 ഭാഷകളില്‍ നിന്നുള്ള ഫീച്ചര്‍, ഡോക്യൂമെന്‍ററി, ഹ്രസ്വ ചിത്രങ്ങള്‍ തിരശ്ശീലയിലത്തെും. 55 സിനിമകളുടെ ലോകത്തെ ആദ്യ പ്രദര്‍ശനം ദുബൈയിലായിരിക്കുമെന്ന സവിശേഷതയുമുണ്ട്. 46 സിനിമകള്‍ മിന മേഖലയിലും 11 എണ്ണം മിഡിലീസ്റ്റിലും 17എണ്ണം ജി.സി.സിയിലും ആദ്യപ്രദര്‍ശനത്തിനത്തെുകയാണ്.
ലെന്നി അബ്രഹാംസണ്‍സിന്‍െറ ‘റൂം’ ആണ് ഉദ്ഘാടന ചിത്രം. ആദം മെക്കേയുടെ പുറത്തിറങ്ങാനിരിക്കുന്ന ‘ദി ബിഗ് ഷോര്‍ട്ട്’ ആയിരിക്കും മേളയുടെ സമാപന ചിത്രം.
60 സിനിമകളാണ് മല്‍സരവിഭാഗത്തില്‍ മാറ്റുരക്കുന്നത്.
ഈജിപ്ഷ്യന്‍ നടന്‍ ഇസത്ത് അല്‍ അലായ്ലി, ഫ്രഞ്ച്-തുണീഷ്യന്‍ നടന്‍ സമി ബുവാജില, ലോക പ്രശസ്ത നടി കാതറിന്‍ ഡെന്യൂവ് എന്നിവരും നസീറുദ്ദീന്‍ ഷാക്ക് ഒപ്പം സമഗ്രസംഭാവനാ പുരസ്കാരം പങ്കിടും. 40 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 200 ലേറെ സിനിമകളില്‍ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നസിറുദ്ദീന്‍ ഷാ.
അറബ്,എമിറാത്തി സിനിമാവിഭാഗങ്ങള്‍, കുട്ടികളുടെ സിനിമ, സിനിമ എറൗണ്ട് ദി ഗ്ളോബ് എന്നീ വിഭാഗങ്ങളിലായാണ് 134 സിനിമകള്‍ മേളയിലത്തെുന്നത്. ഡിസംബര്‍ 12ന് ഡിഫുമായി സഹകരിച്ച് ഫിലിം ഫെയര്‍ മാഗസിന്‍ നടത്തുന്ന വാര്‍ഷിക പരിപാടിയിലാണ് ഷാറൂഖ് ഖാന്‍, കാജോല്‍, ഫവാദ് ഖാന്‍, നിവിന്‍ പോളി എന്നിവര്‍ പങ്കെടുക്കുക. ഫിലിം ഫെയര്‍ മിഡിലീസ്റ്റിന്‍െറ സമഗ്ര സംഭാവന പുരസ്കാരം സംഗീതജ്ഞന്‍ ബാപ്പി ലഹിരിക്ക് അന്ന് സമ്മാനിക്കും.
ഡിഫിനോട് അനുബന്ധമായി ദുബൈ ഫിലിം മാര്‍ക്കറ്റും നടക്കും.
മേളയുടെ എം.ഡി ശിവാനി പാണ്ഡ്യ, ചെയമര്‍മാന്‍ അബ്ദുല്‍ ഹമീദ് ജുമാ, ഡയറക്ടര്‍ മസൂദ് അംറല്ല അല്‍ അലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.