എജുകഫെ എട്ട്, ഒമ്പത് തീയതികളില്‍ ദുബൈയില്‍

ദുബൈ:   ‘ഗള്‍ഫ് മാധ്യമം’ ദുബൈയില്‍  വിദ്യാഭ്യാസ-കരിയര്‍ മേള ഒരുക്കുന്നു. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ മേള ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ കാമ്പസിലാണ് നടക്കുക.
പ്ളസ് ടു പഠനത്തിനുശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ‘എജു കഫെ’യില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും കൗണ്‍സലര്‍മാരും പങ്കെടുക്കും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും തദ്ദേശ സ്വയംഭരണ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് പ്രഫസറായി വളര്‍ന്ന ഡോ. വി. കതിരേശന്‍, എം.ജി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ടി.വി അവതാരകനും മാന്ത്രികനുമായ രാജ് കലേഷ് എന്നിവര്‍ മേളക്കത്തെും.
കരിയര്‍ ഗുരു എം.എസ്. ജലീല്‍, ഒന്നര പതിറ്റാണ്ടായി ഗള്‍ഫ് മേഖലയില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രചോദനാത്മക ക്ളാസുകളും ശില്‍പശാലയും നടത്തുന്ന ഡോ. സംഗീത് ഇബ്രാഹിം, ഡോ. സി.ബി. ബിനു എന്നിവര്‍ പ്രത്യേക സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ മാതൃകപരീക്ഷ എഴുതാനുള്ള അവസരമാണ് എജു കഫേയുടെ മറ്റൊരു ആകര്‍ഷണീയത. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും നല്‍കും.  
യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 30ഓളം പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ അണിനിരക്കും. വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ പുതിയ കോഴ്സുകളും സാധ്യതകളും അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടത്തെി വിജയത്തിന്‍െറ മാര്‍ഗത്തില്‍ അവരെ ഒരുക്കാന്‍ വിദഗ്ധര്‍  സഹായിക്കും. കുട്ടികളുടെ മാനസിക-ബൗദ്ധികക്ഷമത കണ്ടത്തൊനും സംവിധാനമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.