യു.​എ.​ഇ സെ​ന്‍റ​ർ മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​ക സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​വ​ർ

മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​ക സം​ഘം പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം

അ​ബൂ​ദ​ബി: യു.​എ.​ഇ സെ​ന്‍റ​ർ മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​ക സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം അ​ബൂ​ദ​ബി മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ​വെ​ച്ച് മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ സ​ഫ​ഗ്ര​ൻ മെ​ത്രാ​പ്പോ​ലി​ത്ത ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് തി​രു​മേ​നി നി​ർ​വ​ഹി​ച്ചു. ഫു​ജൈ​റ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സ് അ​ച്ച​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ റ​വ. ജി​ജോ.​സി. ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സേ​വി​ക സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. സി​ൽ​സി റെ​യ്ച്ച​ൽ സാ​മൂ​വ​ൽ വാ​ർ​ഷി​ക പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ദു​ബൈ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ സ​ഹ വി​കാ​രി റ​വ. ബി​ജി എം. ​രാ​ജു, മേ​രി​ക്കു​ട്ടി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ന് റെ​യ്ച്ച​ൽ മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Marthoma Suvisesha Sevika Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.