ദുബൈ: സംസ്ഥാന പൊലീസിൽ സംഘ്പരിവാർ പിടിമുറുക്കുമ്പോൾ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിസ്സംഗത സംശയം ജനിപ്പിക്കുന്നതാണെന്നും മടിയിൽ കനമില്ലാത്തവരുടെ രീതിയല്ല കണ്ടുവരുന്നതെന്നും പീപ്ൾസ് കൾചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി. പല ഘട്ടങ്ങളിലും സംഘ്പരിവാറിനൊപ്പം ഐക്യപ്പെട്ടിട്ടുള്ള കോൺഗ്രസ് സമീപനമല്ല കേരളീയ പൊതുസമൂഹം ഇടത് സർക്കാറിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഹിന്ദുത്വ അജണ്ട പൊലീസിലൂടെ നടപ്പാക്കാൻ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരളീയ മനസ്സുകൾ അനുവദിക്കില്ലെന്നും ദുബൈയിൽ ചേർന്ന പി.സി.എഫ് കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മലബാറിൽ ഇപ്പോൾ വീശിയടിക്കുന്നത് ചായക്കപ്പിലെ കൊടുങ്കാറ്റാണെന്നും ഇത് ശമിക്കാൻ അധികം സമയമെടുക്കില്ലെന്നും യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.പി.എ റഫീക്ക് സ്വാഗതവും ഇസ്മായിൽ ആരിക്കാടി നന്ദിയും പറഞ്ഞു. നേതാക്കളായ മുഹമ്മദ്, മുനീർ നന്നമ്പ്ര, റഹീസ് ആലപ്പുഴ, ഇബ്രാഹിം പട്ടിശ്ശേരി, ജംഷാദ് ഇല്ലിക്കൽ, ഇസ്മയിൽ നാട്ടിക അസീസ് സേട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.