അറിവിന്‍െറ മായാജാലവുമായി രാജ്കലേഷ്

ദുബൈ: ജീവിതത്തില്‍ ഉയരങ്ങളിലേക്കുള്ള പടവുകള്‍ കയറാനുള്ള പ്രഥമ പടിയെന്താണ്? സംശയത്തിന് വകയില്ലാതെ ഏവര്‍ക്കും പറയാന്‍ കഴിയും- ആഗ്രഹങ്ങള്‍ തന്നെ. 
വാനിലൂടെ പറക്കുന്ന വിമാനം കാണുന്ന കുട്ടിയുടെ മനസ്സില്‍ വൈമാനികനാകണമെന്ന ആഗ്രഹമായിരിക്കും ആദ്യം പൊട്ടിമുളക്കുക. മുതിരുന്തോറും ആഗ്രഹങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരാം. ആഗ്രഹങ്ങളാണ് നമ്മെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തെളിയിക്കുന്നതാകും ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷ് നയിക്കുന്ന ‘മാജിക്കല്‍ ചാറ്റ്’. ശനിയാഴ്ച വൈകിട്ട് ആറിന് എജുകഫേ വേദിയില്‍ നടക്കുന്ന പരിപാടി കുട്ടികളെ വിസ്മയത്തിന്‍െറ ലോകത്തേക്ക് കൂടി കൂട്ടിക്കൊണ്ടുപോകും. കഥകളും മായാജാലവും ഇടകലര്‍ത്തി വേറിട്ടൊരു അനുഭവമായിരിക്കും കുട്ടികള്‍ക്ക് സമ്മാനിക്കുക. 15 മിനുട്ട് നീളുന്ന മായാജാല പ്രകടനത്തിലൂടെ പരിപാടിക്ക് സമാപനമാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.