ദുബൈ മെട്രോ സര്‍വീസ് തടസ്സപ്പെട്ടു

ദുബൈ: ദുബൈ മെട്രോയുടെ ചുവപ്പ് പാതയില്‍ ചൊവ്വാഴ്ച രാവിലെ ഒരുമണിക്കൂറോളം സര്‍വീസ് തടസ്സപ്പെട്ടു. രാവിലെ ആറ് മണിയോടെയാണ് റാശിദിയ- എമിറേറ്റ്സ് ടവര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടുവശങ്ങളിലേക്കും സര്‍വീസ് നിലച്ചത്. വൈകിട്ടും 10 മിനിറ്റ് സര്‍വീസ് നിലച്ചു.
രാവിലെ ജോലിക്കായും മറ്റും പുറപ്പെട്ടവരെ ഇത് വലച്ചു. സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസില്‍ തടസ്സം നേരിട്ടതെന്ന് ആര്‍.ടി.എ ട്വിറ്ററിലൂടെ അറിയിച്ചു. സ്റ്റേഷനുകളില്‍ അറിയിപ്പൊന്നും ലഭിക്കാതിരുന്നതിനാല്‍ യാത്രക്കാര്‍ ഏറെ നേരം കാത്തുനിന്നു. 
മിക്ക സ്റ്റേഷനുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് യാത്രക്കാര്‍ക്കായി ആര്‍.ടി.എ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. ഏഴുമണിയോടെയാണ് മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. 
വൈകിട്ട് നാല് മണിയോടെ ചുവപ്പ് പാതയില്‍ ജബല്‍ അലി ഭാഗത്തേക്ക് 10 മിനുട്ടോളം സര്‍വീസ് തടസ്സപ്പെട്ടു. 
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ആര്‍.ടി.എ ഖേദം പ്രകടിപ്പിച്ചു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.