ദുബൈ: ദുബൈ നിവാസികളുടെ പ്രിയപ്പെട്ട യാത്രാമാര്‍ഗമായി ദുബൈ മെട്രോ കുതിപ്പ് തുടരുന്നു. ഈ വര്‍ഷം ആദ്യ മൂന്നുമാസം മെട്രോയുടെ ചുവപ്പ്, പച്ച പാതകളില്‍ യാത്ര ചെയ്തത് അഞ്ചുകോടിയോളം പേര്‍.
ചുവപ്പ് പാതയില്‍ അല്‍ റിഗ്ഗയും പച്ച പാതയില്‍ അല്‍ ഫഹീദിയും തിരക്കേറിയ സ്റ്റേഷനുകളായി. ഇക്കാലയളവില്‍ ദുബൈ ട്രാം ഉപയോഗപ്പെടുത്തിയത്് 13 ലക്ഷത്തോളം പേരാണ്. വര്‍ഷം തോറും മെട്രോയുടെയും ട്രാമിന്‍െറയും ജനപ്രീതി കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മെട്രോയുടെ രണ്ട് പാതകളിലും കൂടി 49,913,698 പേരാണ് യാത്ര ചെയ്തത്. ദുബൈ ട്രാമില്‍ 1,338,601 പേരും. അല്‍ റിഗ്ഗ മെട്രോ സ്റ്റേഷന്‍ വഴി 20.65 ലക്ഷം പേരും അല്‍ ഫഹീദി വഴി 20.50 ലക്ഷം പേരും കടന്നുപോയി. പൊതുഗതാഗത സംവിധാനത്തെ ദുബൈ നിവാസികള്‍ വളരെയധികം സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ആര്‍.ടി.എ റെയില്‍ ഏജന്‍സി സി.ഇ.ഒ അബ്ദുല്‍ മുഹ്സിന്‍ ഇബ്രാഹിം യൂനുസ് പറഞ്ഞു.
31,835,078 പേര്‍ ചുവപ്പ് പാതയിലൂടെ യാത്ര ചെയ്തപ്പോള്‍ പച്ച പാത വഴി കടന്നുപോയത് 18,078,620 പേരാണ്. ചുവപ്പ് പാതയില്‍ യൂനിയന്‍ (1,972,811), ബുര്‍ജ് ഖലീഫ (1,972,261) സ്റ്റേഷനുകളാണ് തിരക്കേറിയവയുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. പച്ച പാതയില്‍ ബനിയാസ് സ്ക്വയര്‍ (1,649,229), സ്റ്റേഡിയം (1,469,831) സ്റ്റേഷനുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദുബൈ ട്രാമില്‍ മറീന സ്റ്റേഷനാണ് ഏറ്റവും തിരക്കേറിയത്- 425,071 യാത്രക്കാര്‍. ജെ.ബി.ആര്‍- ഒന്ന് (163,056), ജെ.ബി.ആര്‍-രണ്ട് (152,987) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.