ദുബൈ: ടാക്സി, ലിമൂസിന്‍, സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രഫഷണല്‍ ഡ്രൈവര്‍ പെര്‍മിറ്റ് ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതിക്ക് ആര്‍.ടി.എ തുടക്കം കുറിച്ചു. സ്കൂള്‍ ബസുകളിലെ വനിതാ അറ്റന്‍റര്‍മാര്‍ക്ക് വര്‍ക് പെര്‍മിറ്റിനും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
സമയവും അധ്വാനവും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു.
www.rta.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ തന്നെ പ്രഫഷണല്‍ പെര്‍മിറ്റിനായി സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഡ്രൈവിങ് ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച ശേഷം പെര്‍മിറ്റ് അനുവദിക്കും. പെര്‍മിറ്റ് പുതുക്കാന്‍ ആര്‍.ടി.എ അംഗീകരിച്ച ആശുപത്രികളില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയനായതിന്‍െറ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ അഞ്ചുമുതല്‍ 15 മിനുട്ടിനകം പെര്‍മിറ്റ് അനുവദിക്കും. ഹാജരാക്കേണ്ട രേഖകളുടെ എണ്ണം 12ല്‍ നിന്ന് രണ്ടാക്കി കുറച്ചു. ക്രിമിനല്‍ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഡ്രൈവേഴ്സ് ഐ.ഡിയും മാത്രം ഇനി ഹാജരാക്കിയാല്‍ മതി. കഴിഞ്ഞവര്‍ഷം 26,752 പെര്‍മിറ്റുകളാണ് അനുവദിച്ചതെന്ന് ആര്‍.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.