ദുബൈ: ദുബൈ നഗരസഭയുടെ വന്യജീവി സങ്കേത പദ്ധതിയായ ദുബൈ സഫാരി പാര്‍ക്കിന്‍െറ പ്രധാന കെട്ടിട നിര്‍മാണത്തിന് ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയും നഗരസഭ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. 151 ദശലക്ഷം ദിര്‍ഹം ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്‍െറ രൂപരേഖയും നഗരസഭ പുറത്തുവിട്ടു.
100 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന ദുബൈ സഫാരി പാര്‍ക്ക് ഈ വര്‍ഷാവസാനം തുറക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. അല്‍ വര്‍ഖ അഞ്ചിലെ 119 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പാര്‍ക്കിന്‍െറ 75 ശതമാനം പണികള്‍ പൂര്‍ത്തിയായെന്ന് നഗരസഭ രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. 3.7 കിലോമീറ്റര്‍ ചുറ്റുമതിലും നിര്‍മിക്കും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് 10,500ഓളം മൃഗങ്ങളെ ഇവിടെയത്തെിക്കും. ഇതില്‍ 350 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയായിരിക്കും. പാര്‍ക്കിലേക്കുള്ള നിരവധി മൃഗങ്ങളെ ഇതിനകം ദുബൈയില്‍ എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ദുബൈയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണിത്.
പ്രധാന കെട്ടിടത്തില്‍ വിവിധ പ്രദര്‍ശനങ്ങള്‍ക്ക് ഉപകരിക്കുന്ന തിയറ്റര്‍ ഉണ്ടാകും. 1000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കും തിയറ്റര്‍. പുനരുപയോഗ ഊര്‍ജ പാര്‍ക്ക്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും ഇതോടനുബന്ധിച്ച് നിര്‍മിക്കും. കെട്ടിടം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. നിരീക്ഷണ കാമറകളും സൗജന്യ വൈഫൈയും ലഭ്യമായിരിക്കും. സൗരോര്‍ജത്തിന്‍െറ സഹായത്തോടെയായിരിക്കും വൈദ്യുതി ഉല്‍പാദനം. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കും. പാര്‍ക്കിനുള്ളിലെ ആളുകളുടെ സഞ്ചാരത്തിന് ട്രാമുകള്‍, കേബ്ള്‍ കാറുകള്‍, സൈക്കിളുകള്‍, ഇലക്ട്രിക് കാറുകള്‍ എന്നിവയായിരിക്കും ഉപയോഗിക്കുക. 3600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. അറബ് വില്ളേജ്, ആഫ്രിക്കന്‍ വില്ളേജ്, ഓപണ്‍ സഫാരി വില്ളേജ് എന്നിങ്ങനെ മൂന്ന് പ്രധാന വില്ളേജുകളാണ് ദുബൈ സഫാരിയിലുണ്ടാവുക. ഇതിന് പുറമെ താഴ്വാരവും വാദിയും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.