????????? ????? ????????????? ??????? ??????

ടൂറിസം: റാസല്‍ഖൈമ ഉയരങ്ങളിലേക്ക്

റാസല്‍ഖൈമ: അതിവേഗം വളരുന്ന വിനോദസഞ്ചാര മേഖലകളുടെ പട്ടികയിലാണ് റാസല്‍ഖൈമയുടെ സ്ഥാനമെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി (റാക് ടി.ഡി.എ) സി.ഇ.ഒ ഹൈത്തം മത്താര്‍. 2015നെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 17.4 ശതമാനം അധികം സന്ദര്‍ശകരാണ് റാസല്‍ഖൈമയിലത്തെിയത്. ടൂറിസം വരുമാനത്തില്‍ 12.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഹോട്ടല്‍ മേഖലയും മികച്ച നേട്ടം കൈവരിച്ചു. ഈദ് അവധികളില്‍ മാത്രം ഹോട്ടലുകളില്‍ രാപ്പാര്‍ക്കാനത്തെിയത് 30,220 അതിഥികളായിരുന്നുവെന്നും ഹൈത്തം വ്യക്തമാക്കി. 
ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും റാസല്‍ഖൈമ ഏറെ പ്രിയങ്കരമാകുന്നതായും കണക്കുകള്‍ നിരത്തി റാക് ടി.ഡി.എ വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 23 ശതമാനം വര്‍ധനയാണ് ഇക്കുറി ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത്. ജൈവിക സമ്പത്ത്, പരമ്പരാഗത അറബ് പൈതൃക കേന്ദ്രങ്ങള്‍, സാഹസിക വിനോദ കേന്ദ്രങ്ങള്‍, കടല്‍ത്തീരം, അത്യാധുനിക ഹോട്ടലുകള്‍, മിതമായ ചെലവ് തുടങ്ങിയവയാണ് ഏറെ സന്ദര്‍കരെയും ഇങ്ങോട്ടാകര്‍ഷിക്കുന്നത്. റാക് ടി.ഡി.എ മുംബൈയില്‍ നടത്തിയ റോഡ് ഷോകള്‍ ഇന്ത്യന്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണമായതായും അധികൃതര്‍ പറഞ്ഞു. 2018ഓടെ ദശലക്ഷം ഇന്ത്യന്‍ സന്ദര്‍ശകരെ റാസല്‍ഖൈമയിലത്തെിക്കാനാണ് റാക് ടി.ഡി.എ ലക്ഷ്യമിടുന്നത്.
പഴമയുടെ ഗന്ധം വമിക്കുന്ന ജസീറ അല്‍ ഹംറ, സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് വേദിയായ ദയാ ഫോര്‍ട്ട്, ഒട്ടക പക്ഷി വളര്‍ത്തു കേന്ദ്രം, മ്യൂസിയം, കണ്ടല്‍ക്കാട്, കാര്‍ഷിക പ്രദേശങ്ങള്‍ തുടങ്ങിയവ റാസല്‍ഖൈമയിലത്തെുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ജൈസ് മലനിര സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമായത് റാസല്‍ഖൈമയുടെ വിനോദസഞ്ചാര മേഖലക്ക് വന്‍ നേട്ടമാവുകയായിരുന്നു. യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരം കൂടിയതാണ് ജബല്‍ ജൈസെന്നാണ് വിലയിരുത്തപ്പെടുന്നത്. 1737 മീറ്റര്‍ ഉയരത്തിലുള്ള ജബല്‍ ജൈസില്‍ കടുത്ത ചൂടിലും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവാണ് രേഖപ്പെടുത്തുന്നത്. മലനിരകള്‍ വെട്ടിമാറ്റി ഒരുക്കിയ പാതയിലൂടെയുള്ള ജബല്‍ ജൈസ് യാത്ര സന്ദര്‍ശകരുടെ മനം നിറക്കുന്നതാണ്. 
2004ല്‍ ഉപഭരണാധിപനും റാസല്‍ഖൈമയുടെ ഇന്നത്തെ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയാണ് ജബല്‍ജൈസിലേക്കുള്ള റോഡ് നിര്‍മാണത്തിന് തുടക്കമിട്ടത്. 31.3 ദശലക്ഷം ഡോളറാണ് അന്ന് നിര്‍മാണത്തിനായി വകയിരുത്തിയത്. 
2005ല്‍ ജനറല്‍ മെക്കാനിക് കമ്പനി (ജി.എം.സി) റോഡ് നിര്‍മാണം തുടങ്ങിയെങ്കിലും ഇടക്കാലത്തെ സാമ്പത്തിക മാന്ദ്യം പാതയുടെ നിര്‍മാണം മന്ദഗതിയിലാക്കി. മല മുകളിലേക്കുള്ള യാത്രക്ക് രണ്ട് വരി പാതയും തിരികെ യാത്രക്ക് ഒറ്റ വരിയുമായാണ് ഒരുക്കിയിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT