ഇന്ന് യു.എ.ഇ വനിതാദിനം: തൊഴില്‍ രംഗത്ത് വനിതാസാന്നിധ്യം ശക്തമാകുന്നു

ദുബൈ: യു.എ.ഇ തൊഴില്‍ രംഗത്ത് വനിതാ സാന്നിധ്യം ശക്തമാകുന്നു. 1975ല്‍ 2.2 ശതമാനം വനിതകളാണ് തൊഴില്‍ രംഗത്തുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 32.8 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എ.ഇ വനിതാദിനത്തോടനുബന്ധിച്ച് അബൂദബി സ്റ്റാസ്റ്റിക്സ് സെന്‍റര്‍ പുറത്തിറക്കിയ ‘ഇമാറാത്തി വനിതകള്‍, ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്.
46.9 ശതമാനം വനിതകളും പ്രഫഷണല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. സീനിയര്‍ മാനേജര്‍ തസ്തികയിലുള്ളത് 12.6 ശതമാനം പേരാണ്. സര്‍ക്കാര്‍ മേഖലയില്‍ 73.3 ശതമാനം പേരും പൊതുഭരണ രംഗത്ത് 36.9 ശതമാനം പേരും തൊഴിലെടുക്കുന്നു. എണ്ണ- വാതക മേഖലയില്‍ വനിതാളുടെ എണ്ണം 10 വര്‍ഷം കൊണ്ട് ഇരട്ടിച്ച് 6.9 ശതമാനത്തിലത്തെി.
ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലയില്‍ അഞ്ച് ശതമാനത്തില്‍ നിന്ന് എട്ടിലത്തെി. സ്വകാര്യ, അര്‍ധസര്‍ക്കാര്‍ മേഖലയിലും വനിതാസാന്നിധ്യത്തില്‍ വളര്‍ച്ച പ്രകടമാണ്. വനിതാ ജീവനക്കാരില്‍ 43 ശതമാനത്തിനും ബിരുദമുണ്ട്. പുരുഷന്മാരില്‍ 23.7 ശതമാനം മാത്രമാണ് ബിരുദധാരികള്‍.
2014- 15 അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലെ മൊത്തം വിദ്യാര്‍ഥികളില്‍ 49.7 ശതമാനവും പെണ്‍കുട്ടികളാണ്. സ്വദേശി അധ്യാപകരില്‍ 89.5 ശതമാനവും വനിതകളാണ്.
സ്വദേശി വനിതകളുടെ സാക്ഷരതാനിരക്ക് 92.7 ശതമാനമാണ്. ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന വനിതകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 5.5 ശതമാനം വര്‍ധന പ്രകടമാണ്. 2008 മുതല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മറികടന്നു.
2014ല്‍ വിദ്യാര്‍ഥിനി- വിദ്യാര്‍ഥി അനുപാതം 157:100 എന്ന നിലയിലത്തെിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.