അല്‍ഐന്‍: അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ നാലുദിവസമായി സര്‍വീസ് വര്‍ധിപ്പിക്കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയ സര്‍വീസുകള്‍. നിലവില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണിത്. 2016 ഏപ്രില്‍ ഒന്ന് മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. രണ്ട് ദിവസങ്ങളില്‍ റാസല്‍ഖൈമ വിമാനത്താവളം വഴിയായിരിക്കും കോഴിക്കോട്ടേക്ക് പോകുക. ഇത് റാസല്‍ഖൈമയിലെ മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യും.വെള്ളി, തിങ്കള്‍ ദിവസങ്ങളിലാണ് അല്‍ഐന്‍- റാസല്‍ഖൈമ - കോഴിക്കോട് സര്‍വീസ്. ഉച്ചക്ക് 1.50ന് അല്‍ഐനില്‍ നിന്ന് പുറപ്പെടും. ശനി, ബുധന്‍ ദിവസങ്ങളില്‍ നേരിട്ട് കോഴിക്കോട്ടേക്കാണ് സര്‍വീസ്. ഉച്ചക്ക് 3.20നാണ് പുറപ്പെടുക. കോഴിക്കോട് നിന്ന് രാവിലെ 10.40ന് പുറപ്പെടും.
പുതിയ സര്‍വീസ് ആരംഭിക്കുന്നതിലൂടെ നിലവിലെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അല്‍ഐനില്‍ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെടുന്ന വിമാനം റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരെ എടുത്ത് പ്രാദേശിക സമയം രാത്രി 8.40ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങും. പുതിയ വിമാന നമ്പര്‍ ഐ.എക്സ് 331/332 ആയിരിക്കും.
കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം നേരിട്ട് അല്‍ഐനില്‍ വരികയും തിരിച്ച് റാസല്‍ഖൈമ വഴിയുമായിരിക്കും മടങ്ങുക. അല്‍ഐനിലെ മലയാളികളുടെ ഏറെ കാലമായിട്ടുള്ള ആവശ്യം കൂടിയായിരുന്നു കോഴിക്കോട്ടേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നുള്ളത്.
നിലവില്‍ അല്‍ഐനിലെ മലയാളികള്‍ പ്രത്യേകിച്ച് മലബാര്‍ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അബൂദബി, ദുബൈ, ഷാര്‍ജ എയര്‍പോര്‍ട്ടുകളെയാണ് കൂടുതലായി ആശ്രയിച്ച് വരുന്നത്. കോഴിക്കോട്ട് നിന്നുള്ള വിമാനങ്ങള്‍ രാത്രി സമയങ്ങളില്‍ അബൂദബി, ഷാര്‍ജ എയര്‍പോര്‍ട്ടുകളില്‍ എത്തിയിരുന്നതിനാല്‍ പലരും വന്‍തുക ടാക്സികള്‍ക്ക് നല്‍കിയാണ് അല്‍ഐനിലേക്ക് വന്നിരുന്നത്. അല്‍ഐന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരുമണിക്കൂര്‍ ഇടവിട്ട് അബൂദബി പൊതുഗതാഗ വകുപ്പിന്‍െറ ബസ് സര്‍വീസ് അല്‍ഐന്‍ ടൗണിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഉള്ളത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാണ്.
എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് ദിര്‍ഹം കൊടുത്താല്‍ അല്‍ഐനിന്‍െറ ഏത് ഭാഗത്തേക്കും ബസില്‍ യാത്ര ചെയ്യാം.
ജൂണ്‍ മാസത്തില്‍ വേനല്‍ അവധിക്ക് സ്കൂള്‍ അടക്കുന്ന സമയമായതിനാല്‍ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതറിഞ്ഞ ആഹ്ളാദത്തിലാണ് അല്‍ഐനിലെ പ്രവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.