പെരുന്നാളിന് മെട്രോ കൂടുതല്‍ സമയം; ആറു ദിവസം സൗജന്യ പാര്‍ക്കിങ് 

ദുബൈ: പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈ മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തുമെന്ന് ആര്‍.ടി.എ അറിയിച്ചു. ജൂലൈ മൂന്ന് മുതല്‍ എട്ട് വരെ ദുബൈയില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും. ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് മൂന്ന് ദിവസം അവധിയായിരിക്കും. 
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ചുവപ്പ് പാതയില്‍ രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ മെട്രോ സര്‍വീസുണ്ടാകും. ചുവപ്പ്, പച്ച പാതകളില്‍ ബുധനാഴ്ച രാവിലെ 5.50 മുതല്‍ പുലര്‍ച്ചെ രണ്ട് വരെയായിരിക്കും സര്‍വീസ്. വെള്ളിയാഴ്ച ഇരുപാതകളിലും രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ സര്‍വീസുണ്ടാകും. 
പച്ച പാതയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 5.50 മുതല്‍ പുലര്‍ച്ചെ രണ്ടുവരെയും.  ദുബൈ ട്രാം ചൊവ്വ മുതല്‍ വ്യാഴം വരെ രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ ഓടും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ.  മത്സ്യമാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ജൂലൈ മൂന്ന് മുതല്‍ എട്ട് വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. ശനിയാഴ്ച  പാര്‍ക്കിങ് ഫീസ് പുനഃസ്ഥാപിക്കും. ആര്‍.ടി.എയുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ജൂലൈ മൂന്ന് മുതല്‍ ഒമ്പത് വരെ പ്രവര്‍ത്തിക്കില്ല. 
ഗോള്‍ഡ് സൂഖ് പ്രധാന ബസ് സ്റ്റേഷന്‍െറ പ്രവര്‍ത്തനം രാവിലെ 5.20 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും. അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് 12 വരെ. അല്‍ സത്വ, ഖിസൈസ് ഉപസ്റ്റേഷനുകളുടെ പ്രവര്‍ത്തനം രാവിലെ അഞ്ച് മുതല്‍ രാത്രി 12 വരെയായിരിക്കും. സി വണ്‍ റൂട്ടില്‍ 24 മണിക്കൂറും ബസ് സര്‍വീസുണ്ടാകും. അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെയും ജബല്‍ അലി സ്റ്റേഷന്‍ രാവിലെ ആറ് മുതല്‍ രാത്രി 10.15 വരെയും പ്രവര്‍ത്തിക്കും. മെട്രോ ഫീഡര്‍ സര്‍വീസുകള്‍ രാവിലെ 5.15 മുതല്‍ രാത്രി 2.10 വരെയായിരിക്കും. അല്‍ ഗുബൈബയില്‍ നിന്ന് 24 മണിക്കൂറും ഷാര്‍ജ അല്‍ ജുബൈലിലേക്ക് ബസ് സര്‍വീസുണ്ടാകും. അബൂദബിയിലേക്ക് രാവിലെ അഞ്ച് മുതല്‍ രാത്രി 12.50 വരെ. യൂനിയന്‍ ബസ്സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 12.30 വരെയായിരിക്കും പ്രവര്‍ത്തിക്കുക. അല്‍ സബ്ക രാവിലെ 6.30 മുതല്‍ രാത്രി 12 വരെയും ദേര സിറ്റി സെന്‍റര്‍ സ്റ്റേഷന്‍ രാവിലെ 6.55 മുതല്‍ രാത്രി 10 വരെയും അല്‍ കറാമ സ്റ്റേഷന്‍ 6.10 മുതല്‍ 10.15 വരെയും അഹ്ലി ക്ളബ് സ്റ്റേഷന്‍ ഏഴുമുതല്‍ 11 വരെയും പ്രവര്‍ത്തിക്കും. 
ഷാര്‍ജ അല്‍ താവൂന്‍ ബസ് സ്റ്റേഷന്‍ രാവിലെ ഏഴുമുതല്‍ 11.30 വരെയും ഫുജൈറ സ്റ്റേഷന്‍ 6.45 മുതല്‍ 10.30 വരെയും അജ്മാന്‍ സ്റ്റേഷന്‍ ആറുമുതല്‍ 11.30 വരെയും ഹത്ത സ്റ്റേഷന്‍ 6.30 മുതല്‍ 10.40 വരെയുമായിരിക്കും പ്രവര്‍ത്തിക്കുക. 
ദുബൈ ഫെറി സര്‍വീസ് രാവിലെ 11 മുതല്‍ 6.30 വരെയായിരിക്കും. വാട്ടര്‍ ബസ് സര്‍വീസ് മറീന സ്റ്റേഷനില്‍ നിന്ന് ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ. വാട്ടര്‍ ടാക്സി രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8009090 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT