ദുബൈ മെട്രോ സര്‍വീസ്  അരമണിക്കൂര്‍ തടസ്സപ്പെട്ടു

ദുബൈ: ദുബൈ മെട്രോ ചുവപ്പ് പാതയിലെ യു.എ.ഇ എക്സ്ചേഞ്ച്- റാശിദിയ ദിശയിലുള്ള സര്‍വീസ് ഞായറാഴ്ച അരമണിക്കൂര്‍ തടസ്സപ്പെട്ടു. യൂനിയന്‍, റിഗ്ഗ സ്റ്റേഷനുകള്‍ക്കിടയിലെ തുരങ്കപാതയില്‍ ട്രെയിന്‍ കേടായതാണ് സര്‍വീസ് നിലക്കാന്‍ കാരണമെന്ന് ആര്‍.ടി.എ അറിയിച്ചു. കേടായ ട്രെയിന്‍ റിഗ്ഗ സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. 
വൈകിട്ട് നാലുമണിയോടെയാണ് തുരങ്കപാതയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പെട്ടെന്ന് നിന്നുപോയത്. ട്രെയിനില്‍ നിന്ന് അസ്വാഭാവികമായ രീതിയില്‍ ശബ്ദവും ഉയര്‍ന്നതായി യാത്രക്കാര്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാതെ യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിനിലുണ്ടായിരുന്ന കുട്ടികള്‍ പരിഭ്രാന്തരായി നിലവിളിച്ചു. സാങ്കേതിക തകരാറാണ് കാരണമെന്നും പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ അനൗണ്‍സ് ചെയ്തു. അരമണിക്കൂറോളം യാത്രക്കാര്‍ ട്രെയിനിനകത്ത് കുടുങ്ങി. ഒടുവില്‍ ആര്‍.ടി.എയുടെ വിദഗ്ധരത്തെി ട്രെയിന്‍ ഓടിച്ച് റിഗ്ഗ സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. കേടായ ട്രെയിന്‍ നീക്കിയതിന് ശേഷം സര്‍വീസ് പുനസ്ഥാപിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT