?????? ???? ????????? ????????? ???????? ???? ?????? ??????,???? ??????????

കമല സുരയ്യ ആത്മാനുഭവങ്ങളെ എഴുത്തിന്‍െറ വിഭവമാക്കിയ കഥാകാരി –കരിവെള്ളൂര്‍ മുരളി

അബുദാബി: തന്നത്തെന്നെ എഴുത്തിന്‍െറ വിഭവമാക്കി സാഹിത്യ രചന നടത്തിയവര്‍ ലോകത്ത് തന്നെ വളരെ വിരളമാണെന്നും അത്തരത്തില്‍ ആത്മാനുഭവങ്ങളെ എഴുത്തിന്‍്റെ ഭാഗമാക്കിയ കഥാകാരിയായിരുന്നു കമല സുരയ്യ യെന്നും ക്രവിയും നാടകപ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു.
‘നീര്‍മാതാളം മുതല്‍ ഗുല്‍മോഹര്‍ വരെ' എന്ന ശീര്‍ഷകത്തില്‍ അബുദബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാവിഭാഗം സംഘടിപ്പിച്ച കമല സുരയ്യ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കപട സദാചാരത്തിന്‍്റെ പൊയ്മുഖമണിഞ്ഞ് പലരും പറയാന്‍ മടിച്ചതും എന്നാല്‍ എല്ലാവരുടേയും നിത്യ ജീവിതത്തില്‍ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് മാധവിക്കുട്ടി തുറന്നെഴുതിയത്. അതിന് അവര്‍ വിഭവമാക്കിയത് സ്വന്തം ജീവിതമായിരുന്നു. 
മനുഷ്യ ജീവിതത്തില്‍ കറുപ്പും വെളുപ്പും മാത്രമല്ല, ചാരനിറവുമുണ്ട്. ആ ചാര നിറത്തിലുള്ള മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുക കൂടിയാണ് കമല സുരയ്യചെയ്തത്. അതിന് തന്നത്തെന്നെ വിഷയമാക്കുകയായിരുന്നു. സാഹിത്യത്തില്‍ ആത്മബലി നടത്തിയ  ലോകത്തിലെ ഒരേയൊരു എഴുത്തുകാരിയാണ് കമല സുരയ്യ-അദ്ദേഹം  പറഞ്ഞു. സെന്‍റര്‍ വനിതാവിഭാഗം കണ്‍വീനര്‍ മിനി രവീന്ദ്രന്‍െറ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍  സംസാരിച്ചു. അനന്തലക്ഷ്മി  കഥയും രജനി  കവിതയും അവതരിപ്പിച്ചു.ബിന്ദു ഷോബി സ്വാഗതവും ലിഖിതാ റയിസ് നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് കമല സുരയ്യയുടെ പുസ്തകങ്ങളുടേയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും പ്രദര്‍ശനവും, 'മാധവിക്കുട്ടി മലയാളത്തിന്‍്റെ ചന്ദനഗന്ധം' എന്ന ഡോക്യുമെന്‍്ററി പ്രദര്‍ശനവുമുണ്ടായിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.