ഷാർജ: എമിറേറ്റിലെ അൽദൈദ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. സ്കോളർഷിപ്പിന് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്കാണ് ഫീസിൽ ഇളവ്. സെപ്റ്റംബറിൽ ആരംഭിക്കുന്ന സർവകലാശാലയുടെ ആദ്യ അക്കാദമിക വർഷത്തിന്റെ ആഘോഷ ഭാഗമായാണ് ഫീസിളവ്.
വാരാന്ത്യ റേഡിയോ-ടെലിവിഷൻ പ്രോഗ്രാമായ ‘ഡയറക്ട് ലൈനിൽ’ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്. ആർട്സ്, സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, നിയമം, മാസ് കമ്യൂണിക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ശരീഅത്ത്, ഇസ്ലാമിക് സ്റ്റഡീസ് എന്നീ കോഴ്സുകളാണ് യൂനിവേഴ്സിറ്റി വാഗ്ദാനംചെയ്യുന്നത്.
എമിറേറ്റിലെ വനിത പൗരൻമാരുടെ മക്കളേയും പൗരന്മാരായി പരിഗണിക്കണമെന്നും മാതാവ് പൗരത്വം നേടുന്നതിന് മുമ്പോ ശേഷമോ ജനിച്ചതെന്ന് നോക്കാതെ സർക്കാർ കേഡറിൽ അവർക്ക് തുല്യത നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.