അ​ൽ സ​ഫ​യി​ലെ സാ​ലി​ക്​ ടോ​ൾ ഗേ​റ്റ്

ര​ണ്ട്​ പു​തി​യ ‘സാ​ലി​ക്​’ ഗേ​റ്റു​ക​ൾ ന​വം​ബ​റി​ൽ

ദു​ബൈ: എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ ടോ​ൾ പി​രി​ക്കു​ന്ന​തി​ന്​ ര​ണ്ട് പു​തി​യ​ ‘സാ​ലി​ക്​’ ഗേ​റ്റു​ക​ൾ ന​വം​ബ​റോ​ടെ സ്ഥാ​പി​ക്കും. അ​ൽ​ഖൈ​ൽ റോ​ഡി​ലെ ബി​സി​ന​സ്​ ബേ ​ക്രോ​സി​ങ്ങി​ലും ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ അ​ൽ മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റി​നും ഉ​മ്മു​​ൽ​ശീ​ഫ്​ സ്​​ട്രീ​റ്റി​നു​മി​ട​യി​ലെ അ​ൽ സ​ഫ സൗ​ത്തി​ലു​മാ​ണ്​ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ​ പു​തി​യ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ ടോ​ൾ ഗേ​റ്റ്​ ഓ​പ​റേ​റ്റ​ർ ക​മ്പ​നി​യാ​യ ‘സാ​ലി​ക്​’ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക്​ സം​ബ​ന്ധി​ച്ച റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)​യു​ടെ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ‘സാ​ലി​ക്​’ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും തി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​നും ര​ണ്ട്​ ടോ​ൾ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ർ.​ടി.​എ ‘സാ​ലി​കി’​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ ഗേ​റ്റു​ക​ൾ വ​രു​ന്ന​തോ​ടെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ചി​ല​ത്​ ബ​ദ​ൽ റൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും, ഇ​തു​വ​ഴി റോ​ഡി​ൽ തി​ര​ക്ക്​ കു​റ​യു​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പു​തി​യ ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ എ​മി​റേ​റ്റി​ലെ ആ​കെ ടോ​ൾ ഗേ​റ്റു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ൽ നി​ന്ന്​ 10 ആ​കും. അ​ൽ ബ​ർ​ഷ, അ​ൽ ഗ​ർ​ഹൂ​ദ്, ആ​ൽ മ​ക്​​തൂം ബ്രി​ഡ്ജ്, അ​ൽ മം​സാ​ർ സൗ​ത്ത്, അ​ൽ മം​സാ​ർ നോ​ർ​ത്ത്, അ​ൽ സ​ഫ, എ​യ​ർ​പോ​ർ​ട്ട്​ ട​ണ​ൽ, ജ​ബ​ൽ അ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ നി​ല​വി​ൽ ടോ​ൾ ഗേ​റ്റു​ക​ളു​ള്ള​ത്.

ഓ​രോ ത​വ​ണ​യും വാ​ഹ​നം സാ​ലി​ക് ടോ​ൾ ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ വാ​ഹ​ന ഉ​ട​മ​യു​ടെ പ്രീ​പെ​യ്ഡ് ടോ​ൾ അ​ക്കൗ​ണ്ടി​ൽ നി​ന്ന് നാ​ല് ദി​ർ​ഹ​മാ​ണ്​ ടോ​ൾ ഫീ​സ് ഈ​ടാ​ക്കു​ക. റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി വാ​ഹ​ന​ത്തി​ലെ സാ​ലി​ക് സ്റ്റി​ക്ക​ർ ടാ​ഗ് സ്കാ​ൻ ചെ​യ്താ​ണ്​ നി​ര​ക്ക്​ ഈ​ടാ​ക്കു​ന്ന​ത്.

അ​ൽ മം​സാ​ർ നോ​ർ​ത്ത്, സൗ​ത്ത് എ​ന്നി​വ​ക്ക്​ സ​മാ​ന​മാ​യി, വ​രാ​നി​രി​ക്കു​ന്ന അ​ൽ സ​ഫ സൗ​ത്ത് നി​ല​വി​ലു​ള്ള അ​ൽ സ​ഫ ഗേ​റ്റു​മാ​യി (അ​ൽ സ​ഫ നോ​ർ​ത്ത്) ബ​ന്ധി​പ്പി​ക്കു​മെ​ന്നും വാ​ഹ​നം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രേ ദി​ശ​യി​ൽ ര​ണ്ട് ഗേ​റ്റു​ക​ൾ ക​ട​ന്നാ​ൽ ഒ​രു ത​വ​ണ മാ​ത്ര​മേ നി​ര​ക്ക് ഈ​ടാ​ക്കൂ​വെ​ന്നും ‘സാ​ലി​ക്​’ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Two new Salik gates in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.