ദുബൈ: ലോകത്തിനു മുന്നില്‍ ദുബൈയുടെ അടയാള ചിഹ്നങ്ങളായി മാറാനൊരുങ്ങുന്ന ദുബൈ ഫ്രെയിമിന്‍െറ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫ്രെയിം സ്ഥാപിച്ചുവരുന്ന സബീല്‍പാര്‍ക്ക് സന്ദര്‍ശിച്ച ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഹുസൈന്‍ നാസര്‍ ലൂത്ത ഏറ്റവും അടിയന്തിരമായി പണി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി അറിയിച്ചു.
കുത്തനെയുള്ള ഫ്രെയിമിന്‍െറയും കുറുകെയുള്ള കണ്ണാടിപ്പാലത്തിന്‍െറയും നിര്‍മാണം പുരോഗമിക്കുകയാണ്. ദുബൈ നഗരത്തിന്‍െറ മുഴുവന്‍ കാഴ്ചകളും കാണാനാവും വിധം സംവിധാനം ചെയ്യുന്ന ഈ നിര്‍മിതി വിനോദസഞ്ചാരികളെയും സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാവും. ഇതിനകം 85 ശതമാനം ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ദുബൈയുടെ സാംസ്കാരികവും സൗന്ദര്യാത്മകവുമായ ചിഹ്നമായി മാറുന്ന ഫ്രൈമുകള്‍ പൗരാണികതയുടെയും ആധുനികതയുടെയും സംയോജനമായിരിക്കും. നഗരത്തിന്‍െറ ഉല്‍ഭവത്തെക്കുറിച്ചുള്ള ചരിത്രവും വളര്‍ച്ചയുടെ നാഴികകല്ലുകളും അടയാളപ്പെടുത്തുന്ന ഇവിടെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് വിവരവിനിമയം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.