ദുബൈ: ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സിന്‍െറ ഭാഗമായ റിവര്‍ലാന്‍റ് ദുബൈയില്‍ കൃത്രിമ പുഴ തയാര്‍. മരുഭൂമിയില്‍ ഒരുകിലോമീറ്ററോളം നീളത്തിലാണ് പുഴ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 31ന് ഉദ്ഘാടനത്തിനൊരുങ്ങുകയാണ് ജബല്‍ അലിയിലെ ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് തീം പാര്‍ക്ക്.
മൂന്ന് തീം പാര്‍ക്കുകളുടെയും വാട്ടര്‍ പാര്‍ക്കിന്‍െറയും സമുച്ഛയമാണ് ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ്. കൃത്രിമ പുഴയില്‍ സന്ദര്‍ശകര്‍ക്കായി ബോട്ട് റൈഡുകള്‍ സംവിധാനിക്കും. ദി ഫ്രഞ്ച് വില്ളേജ്, ബോര്‍ഡ് വാക്, ഇന്ത്യ ഗേറ്റ്, ദി പെനിന്‍സുല എന്നിങ്ങനെ നാല് തീമുകളില്‍ പുഴക്കരികില്‍ ഒരുക്കുന്ന റസ്റ്റാറന്‍റുകളിലിരുന്ന് ഭക്ഷണം കഴിക്കാം. മൊത്തം 50ഓളം റസ്റ്റാറന്‍റുകളും റീട്ടെയില്‍ ഷോപ്പുകളും പാര്‍ക്കിലുണ്ടാകും. ഇതിന് പുറമെ തെരുവ് തിയറ്ററും മറ്റ് വിനോദോപാധികളും സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.