ഷാര്‍ജ: ഷാര്‍ജയിലെ മലീഹയില്‍ ഒരുക്കിയ പുരാതന മ്യൂസിയത്തിലേക്ക് പെരുന്നാള്‍ അവധി ദിനങ്ങളില്‍ സന്ദര്‍ശക പ്രവാഹം. പുരാതന നാഗരികതയുടെ ചരിത്രം അടുത്തറിയാന്‍ നൂറുകണക്കിന് പേരാണ് മ്യൂസിയത്തിലത്തെിയത്. അടുത്തിടെ ദുബൈയില്‍ നടന്ന സിറ്റി സ്കേപ് ഗ്ളോബല്‍ പ്രദര്‍ശനത്തില്‍ മിഡിലീസ്റ്റിലെ മികച്ച കമ്യൂണിറ്റി, കള്‍ചര്‍, ടൂറിസം പദ്ധതിക്കുള്ള അവാര്‍ഡ് മലീഹ മ്യൂസിയം സ്വന്തമാക്കിയിരുന്നു.
ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള നാഗരികതയെയാണ് ഇവിടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്ത് 1991ല്‍ നടത്തിയ ഉദ്ഖനനത്തില്‍ 300ല്‍പരം ഒട്ടകളുടെയും കുതിരകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിന് മുമ്പ് നടന്ന ഖനനങ്ങളില്‍ മനുഷ്യന്‍െറ ആവാസ വ്യവസ്ഥയിലേക്ക് വെളിച്ചം വീശുന്ന നിരവധി വസ്തുക്കളാണ് കണ്ടത്തെിയത്.
വെങ്കലയുഗത്തിന്‍െറ അവശിഷ്ടങ്ങളായിരുന്നു ഇത്. ശിലായുഗത്തിനും അയോയുഗത്തിനുമിടയിലുള്ള ഈ കാലഘട്ടത്തില്‍ മലീഹയില്‍ മനുഷ്യര്‍ വസിച്ചിരുന്നതായാണ് ഉദ്ഖനനങ്ങള്‍ രേഖപ്പെടുത്തിയത്.
ബി.സി. 2700-2000 കാലഘട്ടത്തില്‍ വളരെ പ്രബലമായ നാഗരികത മലീഹയിലും വാദി ആല്‍ ഹിലുവിലും ഉണ്ടായിരുന്നതിന്‍െറ നിരവധി തെളിവുകള്‍ പിന്നീടും ഗവേഷകര്‍ കണ്ടത്തെിയിരുന്നു. ഉമ്മുന്നാര്‍ സംസ്കാരത്തിലേക്കാണ് ഇതെല്ലാം ചെന്നത്തെുന്നത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് മെസപ്പൊട്ടാമിയയില്‍ വെങ്കലയുഗം ആരംഭിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള കൊട്ടാരങ്ങള്‍, താഴ്വരകള്‍, തുറമുഖങ്ങള്‍, കുഴിമാടങ്ങള്‍, കല്ലറകള്‍, ഭവനങ്ങള്‍, കാര്‍ഷിക മേഖലകള്‍ തുടങ്ങിയവയാണ് മലീഹയില്‍ പുനര്‍ജനിച്ചിരിക്കുന്നത്. മ്യൂസിയം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.