ദുബൈ: സമയസൂചിയേക്കാൾ കൃത്യനിഷ്ഠ പാലിക്കുന്ന ദുബൈ മെട്രോ അവിചാരിതമായി സമയം തെറ്റി ഒാടിയത് ബുധനാഴ്ച നഗരജീവിതത്തെ അക്ഷരാർഥത്തിൽ വലച്ചു. പെരുന്നാൾ അവധികൾ കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്ക് പോകാൻ ഇറങ്ങിയവരെയാണ് ഇൗ സമയം തെറ്റൽ കൂടുതൽ കുരുക്കിയത്. സാേങ്കതിക തകരാറുമൂലം റെഡ് ലൈനിലാണ് വണ്ടി കാര്യമായി ൈവകിയത്.പലയിടത്തും രണ്ടും അഞ്ചൂം മിനിറ്റിനിടവിട്ട് വരുന്നിടത്ത് 15 ഉം 20മിനിറ്റ് വൈകി ട്രെയിനുകൾ വന്നതോടെ കയറിപ്പറ്റാൻ ആളുകൾ തിക്കിത്തിരക്കി. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാതായതോടെ പ്ലാറ്റ്ഫോമുകളിൽ ആൾത്തിരക്കേറി. വൈകി വന്ന മെട്രോയിൽ ഇറങ്ങി വന്ന ആൾക്കൂട്ടത്തിന് ഫീഡർ ബസുകൾ തികഞ്ഞില്ല. അതോടെ അവയിലും തിരക്കായി. യൂനിയൻ, യു.എ.ഇ എക്സചേഞ്ച് തുടങ്ങിയ സ്റ്റേഷനുകളിൽ കുരുങ്ങിയ യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചപ്പോഴാണ് പലയിടത്തും വണ്ടി വൈകിയ വിവരം വ്യക്തമായത്. ആർ.ടി.എ അധികൃതർ ഇതു സംബന്ധിച്ച് ഒൗദ്യോഗിക ട്വിറ്ററിൽ പ്രതികരിച്ചില്ല. എന്നാൽ ബുർജുമാൻ സ്റ്റേഷൻ മുതൽ റെഡ്ലൈനിൽ സാേങ്കതിക തകരാർ ഉള്ളതായി ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.
പിന്നീട് ഒരു മണിക്കൂറിനു ശേഷം രാവിലെ ഒമ്പതരയോടെയാണ് ഗതാഗതം ഏതാണ്ട് സാധാരണ നിലയിലായത്. അതിനകം തന്നെ പലരും മെട്രോ ഉപേക്ഷിച്ച് ബസിലും ടാക്സിയിലുമായി യാത്ര തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.