തണൽ സെൻററിന്​ ഡയാലിസിസ്​ മെഷീൻ നൽകും

ഷാർജ: വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സ​െൻററി​​െൻറ പ്രചാരണാർത്ഥം യു.എ.ഇയിലെത്തിയ തണൽ ചെയർമാൻ ഡോ. ഇദ്​രീസിന് കുറ്റ്യാടി, വേളം, ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്ത് പ്രവാസി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ ഉദ്ഘാടനം ചെയ്തു. ഒ.എം നവാസ് അധ്യക്ഷത വഹിച്ചു. വി.എം. മൊയ്തു, കെ.കെ.ജമാൽ ഹാജി, അഷ്റഫ് വേളം, മുഹമ്മദ് കുറ്റ്യാടി എന്നിവർ സംസാരിച്ചു. പാലേരിയിൽ തെരുവത്ത് മജീദ് സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സ​െൻററിലേക്ക് 65 ലക്ഷം രൂപ ചിലവിൽ 10 ഡയാലിസിസ് മെഷീനുകൾ നൽകാൻ യോഗം തീരുമാനിച്ചു.
തണൽ ഡയാലിസിസ് സ​െൻറർ ഷാർജ ചാപ്റ്ററും രൂപവത്​കരിച്ചു. ഭാരവാഹികൾ: റിയാസ് ടി.കെ (ചെയർ), മുഹമ്മദ് കുറ്റ്യാടി (വൈ. ചെയർ), ഒ.എം. നവാസ് (ജന. സെക്ര), നാസർ  വരിക്കോളി, ആർ.പി. നദീർ, അലി കൊടുമയിൽ (ജോ.സെക്ര) ഷിയാസ്പാലേരി (ട്രഷ), എം. ഫാറൂഖ് (ജോ. ട്രഷ)
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.