അജ്മാന്: കഴിഞ്ഞ വര്‍ഷം അജ്മാനിൽ 215 അനധികൃത ഗതാഗത നിയമലംഘനങ്ങൾ പിടികൂടി. അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ യാത്രക്കാരെ വാഹനങ്ങളില്‍ കൊണ്ടുപോയതടക്കമുള്ള നിയമലംഘനങ്ങളാണ് പിടികൂടിയത്. അജ്മാൻ എമിറേറ്റിലെ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഗതാഗത ലംഘനങ്ങൾ ചില റസിഡൻഷ്യൽ ഏരിയകള്‍ കേന്ദ്രീകരിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അജ്മാനിലെ പൊതുജനങ്ങളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് അതോറിറ്റി നടപടി സ്വീകരിച്ചത്. മുൻകൂർ അനുമതിയില്ലാതെ എമിറേറ്റിനുള്ളിലോ പുറത്തോ യാത്രക്കാരെ കൊണ്ടുപോകുന്ന നിയമവിരുദ്ധ പ്രവർത്തനം നടത്തരുതെന്ന് അജ്മാനിലെ പബ്ലിക്ക് ട്രാൻസ്പോർട്ട് ആൻഡ് പെർമിറ്റ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സമി അലി അൽ-ജല്ലാഫ് മുന്നറിയിപ്പ് നൽകി.
ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യഘട്ടത്തില്‍ 5,000 ദിർഹം പിഴയീടാക്കുമെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 10,000 ദിര്‍ഹം പിഴയോടൊപ്പം വാഹനത്തിന്റെ ഉടമാവകാശവും ലൈസന്‍സും റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.