അബൂദബി: അറേബ്യൻ ഒറിക്സുകളുടെ എണ്ണത്തിൽ 22 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ വെളിപ്പെടുത്തി.നവംബറിൽ അബൂദബി പരിസ്ഥിതി ഏജൻസി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
6,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള റിസർവ് പ്രദേശത്താണ് സർവേ നടത്തിയത്. 2017 മാർച്ചിലാണ് ഇതിനു മുമ്പ് സർവേ നടത്തിയത്. 2007ൽ 160 ഒറിക്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇേപ്പാൾ ഇത് 946 എണ്ണത്തിലെത്തി.രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ പ്രത്യേക താൽപര്യ പ്രകാരമാണ് അറേബ്യൻ ഒറിക്സ് പുനരധിവാസം ആരംഭിച്ചത്.
ഇവ വംശനാശ ഭീഷണി നേരിടുന്നതായി ആദ്യം ശ്രദ്ധിച്ചതും അദ്ദേഹമാണ്. അറേബ്യൻ ഒറിക്സിനെ രാജ്യത്ത് സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പദ്ധതി രൂപവത്കരിക്കുന്നതിനും വംശനാശത്തിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനും പ്രകൃതിയിലേക്ക് വീണ്ടും എത്തിക്കുന്നതിനും അദ്ദേഹം നിർദേശങ്ങൾ പുറപ്പെടുവിച്ചു.
അദ്ദേഹത്തിെൻറ വ്യക്തിപരമായ താൽപര്യവും നിരന്തര പിന്തുണയും ദീർഘവീക്ഷണവുമാണ് അറേബ്യൻ ഒറിക്സിന് പുനർജീവൻ നൽകിയത്. അറേബ്യൻ ഒറിക്സുകളെ അയൽ രാജ്യമായ ഒമാനിലേക്കും ജോർദാനിലേക്കും അബൂദബി പരിസ്ഥിതി ഏജൻസി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.