യൂ​നി​യ​ൻ മെ​ട്രോ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന്​ നി​ർ​മി​ക്കു​ന്ന പാ​ർ​പ്പി​ട, വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന്‍റെ രൂ​പ​രേ​ഖ

ദുബൈയിൽ​ 250 കോടിയുടെ പദ്ധതികൾക്ക്​ അംഗീകാരം

ദു​ബൈ: 250 കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള 10 പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ‘പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പോ​ർ​ട്ട്‌ ഫോ​ളി​യോ (2024-2026)ന്​ ​റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) അം​ഗീ​കാ​രം ന​ൽ​കി. പ​റ​ക്കും ടാ​ക്സി മു​ത​ൽ സ്മാ​ർ​ട്​ തെ​രു​വു​വി​ള​ക്കു​ക​ൾ​വ​രെ 10 പ​ദ്ധ​തി​ക​ൾ​​ക്കാ​ണ്​ അം​ഗീ​കാ​ര​മാ​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും സേ​വ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ച്ച് എ​മി​റേ​റ്റി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നീ​ക്കം. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര രീ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പോ​ർ​ട്ട്‌ ഫോ​ളി​യോ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് ആ​ർ.‌​ടി.‌​എ എ​ക്‌​സി​ക്യൂ​ട്ടിവ് ഡ​യ​റ​ക്‌​ടേ​ഴ്‌​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

‘യൂ​നി​യ​ൻ 71’ എ​ന്നു​പേ​രി​ട്ട ദു​ബൈ മെ​ട്രോ​യു​ടെ യൂ​നി​യ​ൻ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന്​ സ​മ​ഗ്ര​മാ​യ പാ​ർ​പ്പി​ട, വാ​ണി​ജ്യ സ​മു​ച്ച​യം പു​തി​യ പ​ദ്ധ​തി​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. മെ​ട്രോ സ്റ്റേ​ഷ​നു​മാ​യി വാ​ണി​ജ്യ റെ​സി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റു​ക​ളും റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. മെ​ട്രോ, പ​ബ്ലി​ക് ബ​സ്, മ​റൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ സാ​മീ​പ്യ​മു​ള്ള​തി​നാ​ൽ യാ​ത്ര സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന​ത്​ ഇ​തി​ന്‍റെ ​സ​വി​ശേ​ഷ​ത​യാ​ണ്. ദേ​ര പ്ലാ​സ, പോ​ർ​ട്ട് സ​ഈ​ദ്, അ​ൽ ക​രാ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ൽ, സ്മാ​ർ​ട്ട് തെ​രു​വ് വി​ള​ക്കു​ക​ൾ, പ​റ​ക്കും ടാ​ക്സി​ക​ൾ, ഗ​താ​ഗ​ത​ത്തി​നും വാ​ട​ക വാ​ഹ​ന​ങ്ങ​ൾ​ക്കും സ്മാ​ർ​ട്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, അ​ൽ ഖ​വാ​നീ​ജ്, അ​ൽ റു​വാ​യ, അ​ൽ അ​വീ​ർ, ജ​ബ​ൽ അ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ഹൗ​സി​ങ്​ ക്വാ​ർ​ട്ടേ​ഴ്‌​സ്, അ​ൽ ക​രാ​മ ബ​സ് സ്റ്റേ​ഷ​നി​ലെ വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണം, ദു​ബൈ ക്രീ​ക്കി​ന് കു​റു​കെ സ്കൈ ​ഗാ​ർ​ഡ​ൻ പാ​ലം എ​ന്നി​വ മ​റ്റു പ​ദ്ധ​തി​ക​ളാ​ണ്. നി​ക്ഷേ​പ​ക​രു​ടെ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ദു​ബൈ​യു​ടെ സ്ഥാ​ന​വും ആ​ക​ർ​ഷ​ക​ത്വ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഇ​ത് പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ജ്ഞാ​നം, വൈ​ദ​ഗ്ധ്യം, ന​വീ​ന​ത​ക​ൾ എ​ന്നി​വ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്ന് പൊ​തു​മേ​ഖ​ല​യി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നും ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​ത്ര​ക്കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. റോ​ഡ്, ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ വി​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ​പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ മു​ൻ​കാ​ല അ​നു​ഭ​വം ആ​ർ.​ടി.​എ​ക്കു​ണ്ടെ​ന്നും, ട്ര​ക്കു​ക​ൾ​ക്കാ​യി 16 വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ച​തും ‘ക​രീം ബൈ​ക്ക് ഷെ​യ​ർ’ സൈ​ക്കി​ൾ ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്തി​യ​തും ഇ​തി​ന്​ ഉ​ദാ​ഹ​ര​ണമാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്തമാ​ക്കി.

Tags:    
News Summary - 250 crore projects approved in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.