ദുബൈ: യുദ്ധം ദുരിതം വിതച്ച ഗസ്സയിലേക്ക് സഹായ വസ്തുക്കൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 കേന്ദ്രങ്ങൾ തുറന്നു. എമിറേറ്റ്സ് റെഡ് ക്രസൻറാണ് സഹായവസ്തുക്കൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാൻ സംവിധാനം ഒരുക്കിയത്.
അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽഐൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ ഇവിടെ സഹായ വസ്തുക്കൾ ശേഖരിക്കുമെന്ന് റെഡ് ക്രസൻറ് അധികൃതർ അറിയിച്ചു. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ശുചിത്വ ഉൽപന്നങ്ങൾ, ബ്ലാങ്കറ്റുകൾ, പാൽപൊടി തുടങ്ങിയവയെല്ലാം സംഭാവന ചെയ്യാം. എമിറേറ്റ്സ് റെഡ് ക്രസൻറ് വെബ്സൈറ്റ് വഴിയും സംഭാവന നൽകാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടുണ്ട്.
ദുബൈ: ഗർഹൂദിലെ എമിറേറ്റ്സ് റെഡ് ക്രസൻറ് ആസ്ഥാനം, അൽഖൂസിലെ സംഘടനയുടെ വെയർഹൗസ്
അബൂദബി: എയർപോർട്ട് റോഡിലെ കാരിഫോറിന് മുന്നിൽ സജ്ജമാക്കിയ സംഭാവന കേന്ദ്രം, അൽ മറീനക്ക് മുന്നിലെ അൽ മറീന സംഭാവന കേന്ദ്രം, ബനീ യാസ് കോഓപറേറ്റിവ് സൊസൈറ്റിക്ക് മുന്നിലെ അൽ ഷഹാമ ടെൻറ്, അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് സമീപത്തെ അൽ നജ്ദ സ്ട്രീറ്റ് ടെന്റ്, ഖലീഫ സിറ്റി ടെന്റ്, ലുലു എക്സ്പ്രസിന് മുന്നിലെ അൽ ശവാമിഖ് സിറ്റി, ലുലു ഹൈപ്പർമാർക്കറ്റിന് മുന്നിലെ ബനീ യാസ് സിറ്റി, ബനി യാസ് കോഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ബനീ യാസ് സിറ്റി.
ഷാർജ: അൽ റഹ്മാനിയ ഏരിയയിലെ റെഡ് ക്രസന്റ് ആസ്ഥാനം, അൽ നെഖൈലത്ത് ഏരിയയിലെ റെഡ് ക്രസൻറ് ഓഫിസ്.
റാസൽഖൈമ: ദഫാൻ അൽ ഖോർ ഏരിയയിലെ റെഡ് ക്രസൻറ് ആസ്ഥാനം, റാസൽഖൈമ സംഭാവന ടെൻറ്, അൽ ദൈദ് സൗത്ത് സംഭാവന ടെൻറ്, അൽ റംസ് സംഭാവന ടെൻറ്, ഷാം സംഭാവന ടെൻറ്, അൽ മൈരിദ് സംഭാവന ടെൻറ്.
ഫുജൈറ: അൽ ഫസീൽ ഏരിയയിൽ റെഡ് ക്രസൻറ് ആസ്ഥാനം, ശൈഖ് ഹമദ് ബിൻ അബ്ദുല്ല അൽ ശർഖി 83ലെ ദുബൈ ഇസ്ലാമിക് ബാങ്ക് സംഭാവന ടെൻറ്.
അജ്മാൻ: മിശൈരിഫ് പ്രദേശത്തെ റെഡ് ക്രസൻറ് ആസ്ഥാനം.
അൽ ദഫ്റ: സായിദ് സിറ്റി ഓഫിസ്, റുവൈസ് പ്രദേശത്തെ അൽ ദന്ന സിറ്റി, അൽ സില ഏരിയ.
അൽഐൻ സിറ്റി: മർഖാനിയയിലെ റെഡ് ക്രസൻറ് വെയർഹൗസ്.
ഉമ്മുൽഖുവൈൻ: ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം സ്ട്രീറ്റിലെ റെഡ് ക്രസൻറ് ആസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.