ദുബൈ: നിയമാനുസൃതമായ പെർമിറ്റില്ലാതെ സർവിസ് നടത്തിയിരുന്ന 42 വാടക ബസുകൾക്ക് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പരിശോധക സംഘം പിഴ ചുമത്തി. ദുബൈയിലെ സ്വകാര്യ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനും നിയലംഘന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള വാർഷിക പദ്ധതിയുടെ ഭാഗമായി ആർ.ടി.എ സംഘടിപ്പിച്ച പരിശോധന കാമ്പയിനിലാണ് നടപടി സ്വീകരിച്ചത്.
ഖുസൈസ്, ഹോർ അൽ അൻസ്, നയിഫ്, ദുബൈ മാൾ കാർ പാർക്ക് എന്നിവിടങ്ങളിലായി 353 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമാനുസൃതമായ ഉദ്ദേശ്യങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങളിൽ വാടക ബസുകൾ ഉപയോഗിക്കുന്നത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ആർ.ടി.എയുടെ ലൈസൻസിങ് ആക്ടിവിറ്റി മോണിറ്ററിങ്, ലൈസൻസിങ് ഏജൻസി ഡയറക്ടർ മുഹമ്മദ് നബാൻ പറഞ്ഞു.
അനുവദിച്ച പെർമിറ്റുകളുമായി പ്രവർത്തിക്കുന്ന ബസ് റെൻറൽ സ്ഥാപനങ്ങൾ കൃത്യമായി സൗകര്യങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സീറ്റുകൾ, സുരക്ഷ, ഫസ്റ്റ് എയ്ഡ്, ടയറുകൾ, ലൈസൻസുള്ള ഡ്രൈവർമാരെ വിന്യസിക്കൽ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.